ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക :
- മോയ്ചറൈസ് ചെയ്യാൻ മറക്കരുത്
- തണുപ്പ് കാലത്തും സൺസ്ക്രീൻ ഉപയോഗിക്കണം
പ്രകൃതിദത്തമായ എണ്ണകള്‍ ഉപയോഗിക്കാം
വെളിച്ചെണ്ണ, മിനറല്‍ ഓയില്‍, അര്‍ഗന്‍ ഓയില്‍, വിറ്റാമിന്‍ ഇ, സീഡ് ഓയില്‍ തുടങ്ങിയ പ്രകൃതിദത്ത എണ്ണകളും ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ വളരെയധികം സഹായിക്കും. ഇവയില്‍ എല്ലാം ധാരാളം വൈറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, യാതൊരു വിധ ദോഷ ഫലങ്ങളും ഉണ്ടാകില്ല. എണ്ണ മാത്രം പുരട്ടുന്നത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കില്ല, കാരണം ഇത് ഈര്‍പ്പം നന്നായി നിലനിര്‍ത്താനാണ് സഹായിക്കുന്നത്. ഈ എണ്ണകള്‍ ശരീരത്തില്‍ മാത്രം ഉപയോഗിക്കാനും മുഖത്ത് ഉപയോഗിക്കാതിരിക്കാനും ഓര്‍ക്കുക, കാരണം അവ ചില ചര്‍മ്മ തരങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.
മണമുള്ള ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക
ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ മിക്കതും സുഗന്ധമുള്ളതും സിന്തറ്റിക്കുമാണ്. പെട്രോളിയം അടിസ്ഥാനമാക്കിയുള്ളതാണ് മിക്ക ഉത്പ്പന്നങ്ങളും. ഇത് നമ്മുടെ ശരീരത്തിന് വളരെ അപകടകരമാണ്. വാസ്തവത്തില്‍ ഇത് ലോലമായ ചര്‍മ്മത്തില്‍ പ്രതികൂലമായി പ്രതികരിക്കും. ചില സമയങ്ങളില്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടാകുന്നതിന് കാരണം ഉത്പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന സുഗന്ധങ്ങളാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ദിവസവും സണ്‍സ്‌ക്രീന്‍ പുരട്ടുക
സണ്‍സ്‌ക്രീന്‍ നിങ്ങളുടെ ഉറ്റ ചങ്ങാതിയാരിക്കേണ്ടത് വളരെ പ്രധാനമാണ്. എസ്പിഎഫ് അടങ്ങിയിരിക്കുന്നതിനാല്‍ സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ശൈത്യകാലത്തും സണ്‍സ്‌ക്രീന്‍ ഒഴിവാക്കരുത്. എസ്പി കുറഞ്ഞത് 30 എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം. കെരാറ്റിന്‍, കൊളാജന്‍, ഇലാസ്റ്റിന്‍ തുടങ്ങി ചര്‍മ്മത്തിലെ പ്രോട്ടീനുകളെയും സണ്‍സ്‌ക്രീന്‍ സംരക്ഷിക്കുന്നു. ദിവസം മുഴുവനുള്ള ചര്‍മ്മ സംരക്ഷണത്തിന് സണ്‍സ്‌ക്രീന്‍ ഇടയ്ക്കിടെ ഉപയോഗിക്കാന്‍ മറക്കരുത്.
ചര്‍മ്മസംരക്ഷണ ദിനചര്യ ക്രമീകരിക്കുക
കൃത്യമായ ചര്‍മ്മസംരക്ഷണ ദിനചര്യകള്‍ പിന്തുടരുന്നതും അതുപോലെ പരിസ്ഥിതിയിലെ മാറ്റത്തിന് അനുയോജ്യമായതും തിരഞ്ഞെടുക്കേണ്ടതും വളരെ പ്രധാനമാണ്. പ്രകൃതിദത്തമായ എണ്ണകള്‍ പുരട്ടുന്നത് ചര്‍മ്മത്തിന്റെ മിനുസം നിലനിര്‍ത്തും. എമോലിയന്റ് ചേരുവകള്‍ നിങ്ങളുടെ വരണ്ട ചര്‍മ്മത്തിന് വേണ്ടത്ര ആശ്വാസം നല്‍കുന്നില്ലെന്ന് നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, നിങ്ങളുടെ ചര്‍മ്മ സംരക്ഷണ സമ്പ്രദായത്തിലേക്ക് ഒക്ലൂസീവ് ഘടകങ്ങള്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത് വളരെ പ്രധാനമാണ്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.