പ്രതിഭകളെ ആദരിക്കുവാൻ വിജയോത്സവം സംഘടിപ്പിച്ച് തടിക്കടവ് ഗവ. സ്ക്കൂൾ. #ThadikkadavuSchool

ആലക്കോട് : തടിക്കടവ് ഗവ. ഹൈസ്കൂളിൽ പ്രതിഭകളെ ആദരിക്കുന്നതിനായി വിജയോത്സവം 2024 സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷ  വിജയിച്ച എല്ലാ കുട്ടികൾക്കും ഉപഹാരം നൽകി അനുമോദിച്ചു. കൂടാതെ എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ അശ്വിൻ ജോഷി, എമി എലിസബത്ത്, നൈജിൽ ലൂയിസ്, എൽ എസ് എസ് നേടിയ അദിത്രേയ് ദേവ്, യു എസ് എസ് നേടിയ ആര്യ തീർത്ഥ അരുൺ എന്നിവരേയും അനുമോദിച്ചു. കണ്ണൂർജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. തോമസ് വക്കത്താനം വിജയോത്സവം ഉദ്ഘാടനം ചെയ്തു.  ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി തങ്കമ്മ സണ്ണി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി നൈന പുതിയ വളപ്പിൽ, ശ്രീമതി ആൻസി സണ്ണി, ശ്രീ. വി.പി ഗോവിന്ദൻ, ശ്രീ. ബേബി തറപ്പേൽ, ശ്രീ ഹംസ സി.എം,  ശ്രീ ജോസഫ് കെ.ജെ, കുമാരി ദേവന, ശ്രീമതി മനീഷ കെ.വിജയൻ എന്നിവർ സംസാരിച്ചു.
MALAYORAM NEWS is licensed under CC BY 4.0