യുഎയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു ... #Gulf_News

 


യുഎഇയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. മഴയുടെ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് യുഎഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലെയും സ്‌കൂളുകൾ ഇന്നും നാളെയുമായി പഠനം ഓൺലൈൻ മോഡിലേക്ക് മാറ്റി. മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരും. സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി.

ദുബായിൽ പൊതു പാർക്കുകളും ബീച്ചുകളും അടച്ചു. ഇന്നലെ അർധരാത്രി മുതൽ അബുദാബി അൽ ദഫ്ര മേഖലയിൽ മഴ പെയ്യുകയാണ്. അബുദാബി മുതൽ ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ വരെയുള്ള തീരപ്രദേശങ്ങളിലും ഫുജൈറ, ഖോർഫുക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ മേഖലകളിലും മഴയുണ്ടാകും.

ജാഗ്രതാ നിർദേശമുണ്ടെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉണ്ടാവുന്നത്ര  തീവ്രമായിരിക്കില്ല ഇന്നത്തെ മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന സൂചന. എങ്കിലും ആളപായം കുറക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ഓരോ എമിറേറ്റിലും നഗരസഭകൾ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്.

MALAYORAM NEWS is licensed under CC BY 4.0