ഞെട്ടിക്കുന്ന വാർത്ത : രാജ്യാന്തര അവയവ കടത്ത് മാഫിയയിലെ പ്രധാനി പോലീസ് പിടിയിൽ, ലക്ഷ്യം വിദേശ ജോലി അന്വേഷകർ. കേരളത്തിൽ നിന്നും വഞ്ചിക്കപ്പെട്ടത് ആയിരങ്ങൾ.. #OrganTradeMafia

അവയവ മാഫിയയിലെ പ്രധാന കണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.  തൃശൂർ സ്വദേശി സാബിത്ത് നാസറാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്.  ഇറാനിലേക്ക് ആളുകളെ എത്തിച്ചാണ് അവയവങ്ങൾ ശേഖരിച്ചത്.  ചെറിയ തുക നൽകി വലിയ തുകയ്ക്കാണ് അവയവം വിൽക്കുന്നത്.  പ്രതികൾ പലരെയും ഇറാനിൽ കൊണ്ടുവന്ന് അവയവങ്ങൾ മോഷ്ടിച്ചതായാണ് റിപ്പോർട്ട്.

  അറസ്റ്റിലായ സാബിത്ത് രാജ്യാന്തര റാക്കറ്റിൻ്റെ മുഖ്യ ഏജൻ്റാണെന്ന് പൊലീസ് പറയുന്നു.  വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ഇറാനിലേക്ക് ആളുകളെ എത്തിക്കുന്നത്.  പിന്നീട് അവയവം മോഷ്ടിച്ച ശേഷം ചെറിയ തുക നൽകി തിരികെ എത്തിക്കുന്നതാണ് ഇവരുടെ രീതി.  ഇത്തരത്തില് ലഭിക്കുന്ന അവയവം വന് തുകയ്ക്ക് രാജ്യാന്തര വിപണിയിൽ വീണ്ടും വിൽക്കും.  പ്രതി നെടുമ്പാശ്ശേരി പോലീസിൻ്റെ കസ്റ്റഡിയിലാണ്.
MALAYORAM NEWS is licensed under CC BY 4.0