സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യത ; ജനങ്ങള്‍ ജാഗ്രത പാലിക്കണം ... #Rain_Alert


 സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മുഴുവൻ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട ജില്ലയിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട്.

അടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയ്ക്ക് പുറമെ തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ദിവസങ്ങളിലെല്ലാം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. നഗരപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും മധ്യപ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചേക്കാം. ഇടിമിന്നലോടു കൂടിയ മഴയെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടിമിന്നലിനുള്ള ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

അതിനിടെ, ഇന്ന് കള്ളക്കടല്‍  പ്രതിഭാസത്തിൻ്റെ ഭാഗമായി രാത്രി 11.30 വരെ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സെൻ്റർ ഫോർ ഓഷ്യൻ സ്റ്റഡീസ് ആൻഡ് റിസർച്ച് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

MALAYORAM NEWS is licensed under CC BY 4.0