നഴ്സിംഗ് കഴിഞ്ഞവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ച അവസരവുമായി നോര്‍ക്കറൂട്സ് വീണ്ടും. വെയിൽസിലേക്ക് സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെൻ്റ് ജൂണിൽ എറണാകുളത്ത് നടക്കും. ജൂൺ ആറ് മുതൽ എട്ടു വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖങ്ങൾ. നഴ്‌സിങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം.
മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹബിലറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ നഴ്സിംഗ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. ഇതോടൊപ്പം സ്പീക്കിങ്, റീഡിങ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ ഏഴ് (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ ഒ.ഇ.ടി ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻ.എം.സി) രജിസ്ട്രേഷന് യോഗ്യത എന്നിവയുളളവർക്ക് അപേക്ഷിക്കാം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോർ കാർഡ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in, rcrtment.norka@kerala.gov.in എന്നീ ഇ-മെയിൽ വിലാസങ്ങളിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇൻ-ചാർജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.
ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി, സി.ബി.ടി, എൻ.എം.സി അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ്' എന്നിവക്ക് റീഇൻബേസ്മെന്റിന് അർഹതയുണ്ടാകും. യു.കെയിൽ വിമാനത്താവളത്തിൽ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒ.എസ്.സി.ഇ പരീക്ഷയുടെ ചെലവ്എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. എൻ.എം.സി രജിസ്ട്രേഷന് മുൻപ് 25,524 പൗണ്ടും എൻ.എം.സി രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (£28,834 £35,099) 5,199 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അർഹതയുണ്ടാകും. যাযজ্ঞ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും . അല്ലെങ്കിൽ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻ്ററിൻ്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്‌ഡ് കോൾ സവീസ്) ബന്ധപ്പെടാം.