വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. ഇന്ന് രാവിലെയാണ് നാലംഗ സംഘമെത്തിയത്. ഇലക്ഷൻ ബഹിഷ്കരിക്കാൻ ഉൾപ്പടെ ആഹ്വാനം നൽകിയായിരുന്നു സംഘം മടങ്ങിയത്. സി പി മൊയ്‌തീൻ ഉൽപ്പടെയുള്ളവരാണ് എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇവരുടെ കൈവശം തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും ഉണ്ടായിരുന്നതായി പ്രദേശ വാസികൾ പറഞ്ഞു. മുദ്രാവാക്യം വിളിച്ചു. സംഘം നീങ്ങിയത് മക്കിമല ഭാഗത്തേക്കാണ്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന പ്രദേശമാണ് മക്കിമല. കമ്പമല ജംഗ്ഷൻ കേന്ദീകരിച്ചാണ് മാവോയിസ്റ്റുകൾ എത്തിയത്.
നേരത്തെ ആറളത്തെ ഏറ്റുമുട്ടലിന് ശേഷമാണ് വീണ്ടും കമ്പമലയിൽ എത്തിയത്. നിരന്തരം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലമാണ് വയനാട്. കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.