ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 21 ഏപ്രിൽ 2024 #NewsHeadlines

● ആലപ്പുഴയില്‍ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

● ഇന്ത്യയിൽ മത വേർതിരിവും വർഗീയ കലാപങ്ങളും വർധിക്കുന്നത് ആശങ്കാജനകമെന്ന് മലങ്കര ഓർത്തഡോക്സ് സഭ  തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപോലീത്ത.

● തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമൻ.

● തമിഴ്‌നാട്ടിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസ്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തിയതിനാണ് കേസ്. ആൾക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്.

● ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 67 റണ്‍സിന് തകര്‍ത്തു. 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 199 റണ്‍സിന് ഓള്‍ഔട്ടായി.

● ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ച വിഷയത്തില്‍ ലെഫ്റ്റനെന്റ് ഗവര്‍ണറിനെതിരെ ഗുരുതര ആരോപണം. ഇന്‍സുലിന്‍ നിഷേധിച്ചും ഡോക്ടറെ കാണാന്‍ അനുവദിക്കാതെയും തിഹാര്‍ ജയിലിനുള്ളില്‍ സാവധാനം മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു.

● ഗുസ്തി താരം വിനേഷ് ഫോഗടിന് ഒളിംപിക്‌സ് യോഗ്യത. ഏഷ്യന്‍ ഒളിമ്പിക് യോഗ്യത റൗണ്ടിന്റെ സെമിയില്‍ ഖസാക്കിസ്ഥാന്‍ താരത്തെ തോല്‍പ്പിച്ച് വിനേഷ് പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടി. 50 കിലോ ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിന്റെ ജയം.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0