വീണ്ടും റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഹൈദരാബാദ്; ഡല്‍ഹിയ്‌ക്കെതിരെ ജയം... #SportsNews

 


ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 67 റൺസ് വിജയം. 267 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 199 റൺസിന് പുറത്തായി. 66 റൺസെടുത്ത ജേക്ക് ഫ്രേസറും 44 റൺസെടുത്ത ക്യാപ്റ്റൻ ഋഷഭ് പന്തും ഡൽഹിക്ക് വേണ്ടി പൊരുതി.

ഹൈദരാബാദിനായി ടി നടരാജൻ നാല് വിക്കറ്റ് വീഴ്ത്തി. ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. ട്രാവിസ് ഹെഡ് 89, ഷഹബാസ് 59, അഭിഷേക് ശർമ്മ 46. സീസണിൽ ഇത് മൂന്നാം തവണയാണ് ഹൈദരാബാദ് 250 കടക്കുന്നത്. അഞ്ചാം ജയത്തോടെ പാറ്റ് കമ്മിൻസും സംഘവും പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ചാം തവണയും തോറ്റ ഡൽഹി എട്ടാം സ്ഥാനത്തേക്ക് വീണു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ ഓപ്പണർ പൃഥ്വി ഷാ ആദ്യ നാല് പന്തിൽ ബൗണ്ടറി നേടി. അഭിഷേക് പോറൽ 22 പന്തിൽ 42 റൺസും ജെയ്സ് ഫ്രേസർ 22 പന്തിൽ 18 റൺസും നേടി ഡൽഹിയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. ട്രിസ്റ്റൻ 11 പന്തിൽ 10 റൺസും ഋഷഭ് പന്ത് 35 പന്തിൽ 44 റൺസും നേടി.

MALAYORAM NEWS is licensed under CC BY 4.0