തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഹെവി എക്യുപ്മെന്റ് ട്രെയിനിംഗ് സെന്‍ററായ ഹാം ഇന്‍സ്ടിട്യൂട്ട്, മലബാറിലെ ഏറ്റവും മികച്ച നേത്ര ചികിത്സാ കേന്ദ്രമായ പയ്യന്നൂര്‍ ഐ ഫൌണ്ടേഷനുമായി ചേര്‍ന്ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2024 ഏപ്രില്‍ 30 ചൊവ്വാഴ്ച്ച രാവിലെ 09:30 മുതല്‍ നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ ഹാം ഇന്‍സ്റ്റിട്യൂട്ടില്‍ വച്ചാണ് പരിശോധന നടത്തുന്നത്.
പൂര്‍ണ്ണമായും സൌജന്യമായി നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സോ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ താഴെ ഉള്ളവര്‍ക്കും സൗജന്യ തിമിര ശാസ്ത്രക്രീയയും, സൗജന്യ മരുന്ന് വിതരണവും, പയ്യന്നൂര്‍ ഐ ഫൌണ്ടേഷന്‍റെ പ്രിവിലേജ് കാര്‍ഡ് വിതരണവും ഉണ്ടായിരിക്കും. പ്രിവിലേജ് കാര്‍ഡ് വഴി കാര്‍ഡ് ഉപഭോക്താവിനും കുടുംബാംഗങ്ങള്‍ക്കും ഓപ്പറേഷന്‍ ഉള്‍പ്പടെയുള്ള ചികിത്സാ ചിലവുകള്‍ക്കും, മരുന്നിനും കണ്ണടയ്ക്കും ഉള്‍പ്പടെ ഗണ്യമായ കുറവും ഇളവുകളും ലഭിക്കുന്നതാണ്.
ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ഓണ്‍ലൈന്‍ ഫോം വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി ഈ ലിങ്കില്‍ (https://forms.gle/yY36GbdLLPs9wqTdA) ക്ലിക്ക് ചെയ്ത് മുന്നോട്ട് പോവുക.
വിശദ വിവരങ്ങൾക്ക് വിളിക്കുക : 9151338822, 9747012416
കേരളത്തിലെ ഏറ്റവും ആധുനികമായ സംവിധാനങ്ങളോട് കൂടിയ ഹെവി എക്യുപ്മെന്റ്റ് ട്രെയിനിംഗ് സെന്‍റര്‍ ആയ ഹാം ഇന്‍സ്റ്റിറ്റ്യൂട്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രവര്‍ത്തന മേഖലയില്‍ മുന്‍നിരയിലെത്തിയതിന്‍റെ തുടര്‍ച്ചയായാണ് സാമൂഹിക പ്രതിബദ്ധമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ക്രെയിന്‍, ഫോര്‍ക്ക് ലിഫ്റ്റ് കൂടാതെ റഫ്രിജറേഷന്‍ & എയര്‍കണ്ടീഷന്‍ ടെക്നീഷ്യന്‍ തുടങ്ങിയ തൊഴിലധിഷ്ടിത കോഴ്സുകളും ഹാം ഇന്സ്ടിട്യൂട്ട് നടത്തുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും മികച്ച തൊഴില്‍ നൈപുണ്യമുള്ള പ്രോഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് ഹാമിന്‍റെ ലക്ഷ്യമെന്നും കോഴ്സ് കഴിയുന്നതിന് മുന്‍പേ തന്നെ ട്രൈനികള്‍ക്ക് ഗള്‍ഫ് കമ്പനികളില്‍ ജോലി ലഭിക്കുന്നതും സ്ഥാപനത്തിന്‍റെ കോഴ്സുകളുടെ ഗുണമെന്മയാണെന്നും മാനെജ്മെന്റ് അറിയിച്ചു.