ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 20 ഏപ്രിൽ 2024 #NewsHeadlines

• ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പിൽ വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴ്‌ വരെ 62.37 പോളിങ്‌ രേഖപ്പെടുത്തി. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌.

• പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം. മണിപ്പൂരില്‍ മെയ്തി സംഘടനയായ ആരംഭായ് തെങ്കോലിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പോളിങ് ബൂത്തുകള്‍ പിടിച്ചെടുത്തു.

• പൂരപ്രേമികള്‍ക്കുമുന്നില്‍ നിറക്കാഴ്ചയൊരുക്കി കുടമാറ്റം. തെക്കേ ഗോപുരനടയില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി വാനിലേയ്ക്കുയര്‍ത്തിയത് വര്‍ണ്ണാഭമായ കുടകൾ.

• പ്ലസ്‌ടു കോഴക്കേസിലെ മറുപടിസത്യവാങ്‌മൂലത്തിൽ വിജിലൻസ്‌ അഡീഷണൽ ലീഗൽ അഡ്വൈസറുടെ നിയമോപദേശംകൂടി ഫയൽ ചെയ്‌ത മുസ്ലിംലീഗ്‌ നേതാവ്‌ കെ എം ഷാജിക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.

• വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

• നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍ ആലോചന. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തും.
MALAYORAM NEWS is licensed under CC BY 4.0