മലബാറിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ പിഎംജെയുടെ സ്ഥാപകൻ പിഎം ജോൺ അന്തരിച്ചു. #PMJohn #Obituary


തളിപ്പറമ്പ : മലയോര മേഖലയിലെ പ്രമുഖ മര വ്യവസായികളായ പി. എം ജെ ഗ്രൂപ്പ് സ്ഥാപകൻ പി.എം ജോൺ (87) അന്തരിച്ചു. മലയോര മേഖലയിൽ ബിസിനസ്സിന്റെ ആരംഭം കുറിച്ചവരിൽ പ്രധാനിയാണ്. നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് പിഎംജെ എന്ന ബ്രാൻഡിനെ ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ചത് പിഎം ജോണിന്റെ അസാമാന്യ ബിസിനസ്സ് പാടവമാണ്. സാധാരണ മരക്കച്ചവടക്കാരനിൽ നിന്നുമാണ് ഈ ഉയർച്ചയിലേക്ക് പിഎംജെ എത്തിയത്. കുറച്ചു കാലമായി വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം വിശ്രമത്തിലായിരുന്നു.

ഭാര്യ പരേതയായ ഫിലോമിന പതാലിൽ. മക്കൾ: ജാൻസി  സോജൻ , ലിസി, ജോൺസൺ. മരുമക്കൾ: രാജു പകലോമറ്റം  (ബദിയഡുക്ക), ജൂലി പാറക്കൽ (ചെമ്പന്തൊട്ടി) , സേവ്യർ ചോതുപറമ്പിൽ ( ബദിയഡുക്ക), അമ്പിളി എലഞ്ഞിമറ്റം (ചിറ്റാരിക്കൽ)

സംസ്കാരം നാളെ (21.04.2024) 11 മണിക്ക് വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0