ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ എന്ന വ്യാജേന ക്വാർട്ടേഴ്സിൽ താമസിച്ച് കഞ്ചാവ് വിൽപന നടത്തിയവ രണ്ടുപേരെ പോലീസ് വിദഗ്ധമായി കീഴ്പ്പെടുത്തി. തളിപ്പറമ്പ് കരിമ്പത്ത് അഷറഫ് ക്വാർട്ടേഴ്സിൽ നിന്നാണ് ഇവർ പിടിയിലായത്.
ഇവരിൽ നിന്ന് 1200 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ തളിപ്പറമ്പ് ഇൻസ്പെക്ടർ എം.എൽ. ബെന്നിലാലുവിൻ്റെ നേതൃത്വത്തിലുള്ള സംഘവും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ആൻ്റി നാർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളും ക്വാർട്ടേഴ്‌സിൽ റെയ്ഡ് നടത്തി പിടികൂടുകയായിരുന്നു.
ദമ്പതികളെന്ന വ്യാജേന വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തർപ്രദേശ് സിദ്ധാർഥനഗർ സ്വദേശി അബ്ദുൾ റഹ്മാൻ അൻസാരി (21), അസം നാഗോൺ സ്വദേശി മോനുറ ബീഗം (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സമാന രീതിയില്‍ പല സ്ഥലങ്ങളിളുംകഞ്ചാവ് ഉള്‍പ്പടെ വില്‍പ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.