• ഇന്ന് രാത്രി കേരളത്തില്‍ മിതമായ വേനല്‍ മഴക്ക് സാധ്യത. വരും
മണിക്കൂറുകളില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ വരെ മഴക്ക്
സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
• നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാത്ത രാഷ്ട്രപതിയുടെ നടപടി
ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും
ഗവര്‍ണറെയും എതിര്‍കക്ഷികളാക്കിയാണ് സംസ്ഥാനത്തിന്റെ നിര്‍ണായക നീക്കം.
• വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അണുബാധയ്ക്കെതിരായ മരുന്നുകൾ തുടങ്ങി
800 അവശ്യമരുന്നുകളുടെ വില ഏപ്രിൽ ഒന്നുമുതൽ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ.
• റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി ഉയർന്നു. പരിക്കേറ്റ്
ചികിത്സയിലുള്ള 121 പേരിൽ കുട്ടികളടക്കം 60 പേരുടെ നില അതീവ ഗുരുതരം.
മരണസംഖ്യ ഇനിയും ഉയർന്നേക്കും.
• വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും
പാറക്കല്ല് തെറിച്ചു വീണ് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർത്ഥി
അനന്തുവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന്
അദാനി ഗ്രൂപ്പ് അറിയിച്ചു. മരിച്ച അനന്തുവിന്റെ വീട്ടിലെത്തിയ അദാനി കമ്പനി
പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.
• ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ
അന്വേഷണത്തിന് ഉത്തരവിട്ട് പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ. പത്ത്
ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക്
നിർദേശം നല്‍കിയിരിക്കുന്നത്. കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ നൽകിയ
പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.