ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട് കണ്ണൂരിൽ യുവാവ് ലേ​ബ​ര്‍​റൂം അ​ടി​ച്ചു ത​ക​ര്‍​ത്തു #Kannur


കണ്ണൂർ: ഗർഭിണിയായ ഭാര്യയെ ഡിസ്‌ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ യുവാവിന്റെ അതിക്രമം. ലേബര്‍ റൂം അടിച്ചു തകര്‍ത്ത് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദിൻ (24) പോലീസ് അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച രാത്രി 7.30 ഓടെയാണ് സംഭവം.

ലേബർ റൂമിൽ പ്രവേശിപ്പിച്ച റാഷിദിൻ്റെ ഭാര്യയെ അ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് ബഹളം. നഴ്‌സിങ്ങ് ഒഫീസർ സനിലയെ ചീത്തവിളിക്കയും ലേബർ റൂമിലെ വാതിലുകളും ഫർണിച്ചറുകളും അടിച്ചു തകർക്കുകയും ചെയ്തു.

അക്രമം നടക്കുന്നതിനിടെ പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ 15,000 രൂപ നാശനഷ്ടമുണ്ടായി. നഴ്‌സിംഗ് ഓഫീസർ സനിലയുടെ പരാതിയിലാണ് കേസ് എടുത്തത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0