കൊയിലാണ്ടി: സൗദി അറേബ്യയിലെ മലപ്പുറം സ്വദേശികളുടെ ജ്വല്ലറിയിൽ നിന്ന് അഞ്ച് കോടി രൂപയുടെ സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ കോഴിക്കോട് കൊയിലാണ്ടിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
കപ്പാട് കണ്ണങ്കടവ് പരിക്കണ്ടി പറമ്പിൽ സൽമാൻ ഫാരിസ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ജ്വല്ലറിയിൽ നിന്ന് മൂന്ന് ജീവനക്കാർ അഞ്ച് കോടി രൂപയുടെ സ്വർണം മോഷ്ടിച്ചതാണ് കേസ്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 10 നാണ് സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. പോലീസ് ഇൻസ്പെക്ടർ സുമിത് കുമാർ, എസ്ഐ ഗിരീഷ്, സിപിഒമാരായ പ്രവീൺ കുമാർ, കരീം, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Five crores stolen from Saudi Arabia...! Suspect in major robbery case in Saudi Arabia arrested in Koyilandy.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.