നിർത്തിയിട്ട ബസ്സിന് മുന്നിൽ കയറ്റി നിർത്താൻ പിന്നാലെ വന്ന ബസ്സിൻ്റെ മരണപ്പാച്ചിൽ, പൂവത്ത് ഇടക്കോം സ്വദേശിയായ യുവാവിൻ്റെ ജീവൻ പൊലിഞ്ഞു.. #Accident

ബസ്സുകളുടെ മരണപ്പാച്ചിൽ, പൂവത്ത് യുവാവിൻ്റെ ജീവനെടുത്തു. ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസ്സിനെ അമിത വേഗതയിൽ മറികടക്കുന്നതിനിടെ ബസ് ഡ്രൈവറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമായ യുവാവിൻ്റെ ജീവൻ. തളിപ്പറമ്പ് ആലക്കോട് റോഡിൽ പൂവത്താണ് ഇന്ന് രാവിലെ ദാരുണ സംഭവം നടന്നത്.
അപകടത്തിൽ ബൈക്ക് യാത്രക്കാരനായ എടക്കോം കണ്ണാരംവയലിൽ സജീവൻ(51) ആണ് മരിച്ചത്. തളിപ്പറമ്പിലേക്ക് വരികയായിരുന്ന ആപ്പിൾ ബസ്  ബൈക്കിനെ ഇടിച്ചതിന് ശേഷം അൽപ്പ ദൂരം റോഡിലൂടെ വലിച്ചു കൊണ്ടുപോയി. ബസിനടിയിൽ പെട്ടാണ് യുവാവ് മരിച്ചത്. ഇടക്കോം മുതിരയിൽ കണ്ണന്റെയും മൂലയിൽ ചെയ്ക്കുട്ടിയുടെയും മകനാണ്. ഭാര്യ: സിജി (ചെറുപുഴ) മക്കൾ :ഹരികൃഷ്ണൻ, ഹരിനന്ദ സഹോദരങ്ങൾ: ഷൈലജ രവീന്ദ്രൻ ( കണാരംവയൽ) സൗദാമിനി രാജൻ ( പുളിമ്പറമ്പ്). അശ്രദ്ധമായതും മത്സര പാച്ചിലും ഈ മേഖലയിൽ അപകടങ്ങൾ വർദ്ധിച്ചുവരുന്നതിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.