ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 30 ജൂൺ 2023 | #News_Headlines #News_Highlights #Short_News

● വര്‍ഗീയ കലാപം മണിപ്പൂരില്‍ കത്തി നില്‍ക്കുമ്പോള്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുള്ളത്. മേഖലകൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി ഇന്ന് മെയ്തേയ് വിഭാഗത്തിന്‍റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകൾ സന്ദർശിക്കും. ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്പുകളിൽ ആണ് സന്ദർശനം നടത്തുക. നാഗ ഉൾപ്പെടെയുള്ള 17 പൗര സമൂഹവുമായും രാഹുൽ കൂടികാഴ്ച നടത്തും.

● തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി ഗവർണര്‍ മരവിപ്പിച്ചു. ഗവര്‍ണര്‍ ആര്‍ എന്‍ രവി തന്നെയാണ് വ്യാ‍‍ഴാ‍ഴ്ച രാത്രിയോടെ സെന്തില്‍ ബാലാജിയെ പുറത്താക്കി അസാധാരണ ഉത്തരവിറക്കിയത്. അതേ ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് മരവിപ്പിക്കേണ്ടി വന്നു. ബാലാജി തത്കാലം വകുപ്പില്ലാ മന്ത്രിയായി തുടരും.

● കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കായി ഒരു സന്തോഷ വാർത്തയുമായി കായിക മന്ത്രി വി. അബ്ദുറഹിമാന്‍. കേരളത്തില്‍ കളിക്കാൻ താത്പര്യമുണ്ടെന്ന് അര്‍ജന്‍റീനയുടെ ടീം മാനേജര്‍മാര്‍ അറിയിച്ചതായി കായികമന്ത്രി അറിയിച്ചു.

● രണ്ടായിരത്തിന്റെ കറൻസി നോട്ട്‌ പിൻവലിച്ചത്‌ സാമ്പത്തിക വളർച്ച ലക്ഷ്യം ഉറപ്പാക്കാനായിരുന്നുവെന്ന്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. ബാങ്കുകളുടെ നിക്ഷേപവും വായ്‌പാ തിരിച്ചടവും ഉയർത്താനും കറൻസി പിൻവലിക്കൽ സഹായിച്ചതായി ബാങ്കിന്റെ ഗവേഷക വിഭാഗം പഠന റിപ്പോർട്ടിൽ വ്യക്തമാക്കി.

● സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വൈകിട്ട് ചുമതലയേല്‍ക്കും.

● സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ ഇന്ന് മഴ ശക്തമാകും. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലക്കിളിലാണ് ഇന്ന് യെല്ലോ അലേർട്ട്. മലയോര മേഖലയിൽ മഴ കനത്തേക്കും. മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം.

● മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴ. ഇല്ലെങ്കിൽ കോടതിവിചാരണയ്ക്കു വിധേയമായി ജയിൽശിക്ഷ വരും. വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭാ സേവനങ്ങളും നിഷേധിക്കപ്പെടും. ഇത്തരം വ്യവസ്ഥകളുമായി ‘കേരള മുനിസിപ്പാലിറ്റി നിയമഭേദഗതി’യുടെ കരട് തയ്യാറായി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി വരും.

Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News