June 30 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
June 30 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 30 ജൂൺ 2025 | #NewsHeadlines

• അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ടെന്ന് സിവില്‍ വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോല്‍. അപകടം സംബന്ധിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

• മഹാരാഷ്ട്രയില്‍ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിച്ച്  സര്‍ക്കാര്‍. കാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം അറിയിച്ചത്.

• സെന്‍സസിന്റെ ഭാഗമായുള്ള ഭവന പട്ടിക തയ്യാറാക്കല്‍ പ്രവര്‍ത്തനം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ഇത് സംബന്ധിച്ച് സെന്‍സസ് കമ്മിഷണര്‍ കൂടിയായ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാര്‍ നാരായൺ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

• ക്ലബ്‌ ഫുട്‌ബോൾ ലോകകപ്പ്‌ പ്രീ ക്വാർട്ടറിൽ ലയണൽ മെസി നയിക്കുന്ന ഇന്റർ മയാമി ഇന്ന്‌ യൂറോപ്യൻ ചാമ്പ്യൻമാരായ പിഎസ്‌ജിയോട്‌. ഇന്ത്യൻ സമയം രാത്രി 9.30നാണ്‌ കളി.

• എല്ലാ ക്ലാസിലും കുട്ടികൾ 30 ശതമാനത്തിൽ കൂടുതൽ മാർക്ക്‌ എഴുത്തുപരീക്ഷയിൽ നേടുന്നുണ്ടെന്ന്‌ ഉറപ്പാക്കണമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

• അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണം അതിജീവിച്ച ഇറാന്‌ മാസങ്ങൾക്കകം യുറേനിയം സമ്പുഷ്‌ടീകരണം പുനരാരംഭിക്കാൻ കഴിയുമെന്ന് അന്താരാഷ്‌ട്ര ആണവോർജ ഏജൻസി.

• ആഗോള പീഡന സൂചികയില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ.

• സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതിനിടെ മൊബൈല്‍ നമ്പറുകളുടെ ആധികാരികത ഉറപ്പാക്കാനുള്ള പുതിയ പ്ലാറ്റ്ഫോം നടപ്പാക്കുന്നതിനുള്ള സാധ്യത തേടി കേന്ദ്രം.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 30 ജൂൺ 2024 - #NewsHeadlinesToday

• ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം.

• യൂറോ കപ്പിൽ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം.

• രാജ്യത്ത്‌ വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ വിതരണം താറുമാറാകാതിരിക്കാൻ കൽക്കരി ഇറക്കുമതി തുടരണമെന്ന്‌ നിലയങ്ങളോട്‌ കേന്ദ്ര ഊർജമന്ത്രാലയം.

• കേന്ദ്ര–സംസ്ഥാന സംയുക്ത സംരംഭമായ കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രമന്ത്രിസഭ അടിയന്തരമായി അനുമതി നൽകണമെന്ന് മന്ത്രി പി. രാജീവ്.

• പാചകവാതക ഉപയോക്താക്കൾക്ക് കേന്ദ്രം മസ്റ്ററിങ് നിർബന്ധമാക്കുന്നു. ഉപയോക്താവിന്റെ ആധാർ വിവരങ്ങൾ പാചക വാതക കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് എൽപിജി മസ്റ്ററിങ്.

• അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ വിട്ടു നിൽക്കണമെന്ന് ന്യൂയോർക്ക് ടൈംസ് മുഖപ്രസംഗം.

• ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ ഹരിദ്വാറിൽ ഗംഗാനദി കരകവിഞ്ഞ് ഒഴുകുകി. ഗംഗയുടെ കൈവഴിയായ സുഖി നദിയിലേക്ക് ഇരച്ചെത്തിയ ജലപ്രവാഹം തീരത്തെ ആകെ മുക്കി.

• ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (IPC) മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമാകും.


ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 30 ജൂൺ 2023 | #News_Headlines #News_Highlights #Short_News

● വര്‍ഗീയ കലാപം മണിപ്പൂരില്‍ കത്തി നില്‍ക്കുമ്പോള്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുള്ളത്. മേഖലകൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി ഇന്ന് മെയ്തേയ് വിഭാഗത്തിന്‍റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകൾ സന്ദർശിക്കും. ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്പുകളിൽ ആണ് സന്ദർശനം നടത്തുക. നാഗ ഉൾപ്പെടെയുള്ള 17 പൗര സമൂഹവുമായും രാഹുൽ കൂടികാഴ്ച നടത്തും.

● തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി ഗവർണര്‍ മരവിപ്പിച്ചു. ഗവര്‍ണര്‍ ആര്‍ എന്‍ രവി തന്നെയാണ് വ്യാ‍‍ഴാ‍ഴ്ച രാത്രിയോടെ സെന്തില്‍ ബാലാജിയെ പുറത്താക്കി അസാധാരണ ഉത്തരവിറക്കിയത്. അതേ ഉത്തരവ് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് മരവിപ്പിക്കേണ്ടി വന്നു. ബാലാജി തത്കാലം വകുപ്പില്ലാ മന്ത്രിയായി തുടരും.

● കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കായി ഒരു സന്തോഷ വാർത്തയുമായി കായിക മന്ത്രി വി. അബ്ദുറഹിമാന്‍. കേരളത്തില്‍ കളിക്കാൻ താത്പര്യമുണ്ടെന്ന് അര്‍ജന്‍റീനയുടെ ടീം മാനേജര്‍മാര്‍ അറിയിച്ചതായി കായികമന്ത്രി അറിയിച്ചു.

● രണ്ടായിരത്തിന്റെ കറൻസി നോട്ട്‌ പിൻവലിച്ചത്‌ സാമ്പത്തിക വളർച്ച ലക്ഷ്യം ഉറപ്പാക്കാനായിരുന്നുവെന്ന്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. ബാങ്കുകളുടെ നിക്ഷേപവും വായ്‌പാ തിരിച്ചടവും ഉയർത്താനും കറൻസി പിൻവലിക്കൽ സഹായിച്ചതായി ബാങ്കിന്റെ ഗവേഷക വിഭാഗം പഠന റിപ്പോർട്ടിൽ വ്യക്തമാക്കി.

● സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വൈകിട്ട് ചുമതലയേല്‍ക്കും.

● സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ ഇന്ന് മഴ ശക്തമാകും. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലക്കിളിലാണ് ഇന്ന് യെല്ലോ അലേർട്ട്. മലയോര മേഖലയിൽ മഴ കനത്തേക്കും. മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം.

● മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴ. ഇല്ലെങ്കിൽ കോടതിവിചാരണയ്ക്കു വിധേയമായി ജയിൽശിക്ഷ വരും. വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭാ സേവനങ്ങളും നിഷേധിക്കപ്പെടും. ഇത്തരം വ്യവസ്ഥകളുമായി ‘കേരള മുനിസിപ്പാലിറ്റി നിയമഭേദഗതി’യുടെ കരട് തയ്യാറായി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി വരും.





Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0