ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ | 11 ജൂൺ 2023 | #News_Headlines #Short_News

● ചെറുവിമാനം തകര്‍ന്ന് ആമസോൺ നിബിഡ വനത്തില്‍ പതിച്ച നാലു കുട്ടികളെ 4-0 ദിവസത്തിനുശേഷം ജീവനോടെ കണ്ടെത്തി. പരസ്പരം ഏറ്റുമുട്ടുന്ന സായുധസംഘങ്ങളും ഹിംസ്രജന്തുക്കളും വിഷപ്രാണികളുമുള്ള കാടിന്റെ വന്യതയെ അവിശ്വസനീയമായി അതിജീവിച്ചത് 13ഉം ഒമ്പതും നാലും ഒന്നും വയസ്സുള്ള കുട്ടികള്‍. ഇളയകുഞ്ഞിന്റെ ആദ്യ ജന്മദിനം കാട്ടിലായിരുന്നു.

● നൈജീരി‍യയിൽ തടവിലാക്കിയ കപ്പലിലെ നാവികർ 10 മാസത്തെ ആശങ്കയും അനിശ്ചിതത്വവും അവസാനിപ്പിച്ച്‌ ജന്മനാട്ടിൽ തിരിച്ചെത്തി. നൈജീരിയൻ നാവികസേന പിടികൂടിയ ‘എംടി ഹീറോയിക് ഐഡുൻ’ ക്രൂഡ് ഓയിൽ ടാങ്കറിലെ മൂന്നു മലയാളികളാണ്‌ ശനി ഉച്ചയോടെ കേരളത്തിലെത്തിയത്‌.

● പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. മാനദണ്ഡങ്ങൾക്കു വിധേയമായി 2500 രൂപ വരെയോ അല്ലെങ്കിൽ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ലഭിക്കും. ‘മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായാണ് പാരിതോഷികം.

● സംസ്ഥാന സർക്കാർ ഇടപെടലിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) റെക്കോഡ്‌ വരുമാനം നേടി. 2022 -–-23 സാമ്പത്തിക വർഷം കമ്പനിക്ക്‌ 103.58കോടി രൂപയാണ്‌ ലാഭം.

● ഒടുവിൽ മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടം. ഇന്റർ മിലാനെ ഒരു ഗോളിന്‌ തോൽപ്പിച്ചാണ്‌ സിറ്റി ആദ്യമായി ചാമ്പ്യൻസ്‌ ലീഗിൽ ജേതാക്കളായത്‌.

● ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരൺ സിങ്ങിനെതിരായ പരാതികളിൽ നടപടി ഉണ്ടായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന് ഗുസ്തി താരങ്ങൾ.

● സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

● വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന അഭിഭാഷകന്റെ പരാതിയിൽ ഷാജന്‍ സ്കറിയ അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.





Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News
MALAYORAM NEWS is licensed under CC BY 4.0