ആധാർ വിവരങ്ങൾ പുതുക്കിയില്ലേ ? തിരക്ക് കൂട്ടേണ്ട സമയം നീട്ടിയിട്ടുണ്ട്.. വിശദ വിവരങ്ങൾ ഇവിടെ വായിക്കാം.. #AadhaarUpdate

യുഐഡിഎഐ പോർട്ടൽ വഴി ആധാറുമായി ബന്ധപ്പെട്ട രേഖകൾ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 14 വരെ നീട്ടി. ഈ മാസം 14 വരെയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.  myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റിലെ ഡോക്യുമെന്റ് അപ്‌ഡേറ്റ് ഓപ്ഷൻ വഴി രേഖകൾ അപ്‌ഡേറ്റ് ചെയ്യാം.
സൈറ്റിൽ നിന്നും നേരിട്ട് ചെയ്താൽ സൗജന്യമാണ്,  അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആധാർ കേന്ദ്രങ്ങളിൽ വഴി അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ഈടാക്കും.
പത്ത് വർഷത്തിലൊരിക്കൽ ആധാറുമായി ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകൾ പുതുക്കേണ്ടത് നിർബന്ധമല്ല, എന്നാൽ രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.  ആധാർ ഡാറ്റാബേസിന്റെ കൃത്യത വർധിപ്പിക്കുകയാണ് ലക്ഷ്യം.