പുഴയില്‍ നിന്നും കാലില്‍ എന്തോ തട്ടിയെന്ന സംശയം, തിരച്ചിലില്‍ കണ്ടെത്തി മൃതദേഹം #Thiruvananthapuram
തിരുവനന്തപുരം: കുടുംബത്തോടൊപ്പം പുതുവത്സരം ആഘോഷിക്കാൻ എത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മുട്ടത്തറ വലിയ വിളാകം പുരയിടം ടിസി 71/527 ലെ ക്ലീറ്റസിന്റെയും ജാസ്പിന്റെയും മകൻ അനീഷ് ജോസ് (37) ആണ് മരിച്ചത്.
ചെറിയതുറ ഭാഗത്ത് കുളിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് അനീഷിനെ ഇന്നലെ ഉച്ചയ്ക്ക് 2:30 ന് കാണാതായി. ഭാര്യ നിലവിളിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും തിരച്ചിൽ ആരംഭിച്ചു. അതേസമയം, കുളിക്കുന്നവരുടെ കാലിൽ എന്തോ തട്ടിയതായി സംശയിച്ച് വലിയതുറ പാലത്തിന് സമീപം നടത്തിയ തിരച്ചിലിൽ ഉച്ചകഴിഞ്ഞ് 3:30 ന് അനീഷിനെ കണ്ടെത്തി.
സമീപവാസികൾ കരയിലേക്ക് വലിച്ചെടുക്കുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഭാര്യയും മകനും മറ്റ് ബന്ധുക്കളും ചേർന്ന് കടൽത്തീരത്തേക്ക് പോയിരുന്നു.ഇയാള്‍ മീൻപിടുത്തത്തോടൊപ്പം ഇലക്ട്രിക്കൽ ജോലിയും ചെയ്തിരുന്നു. ഭാര്യ: പ്രജീന. മകൻ: അനിൽ. സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു.
man found dead in cheriyathura beach

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.