വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യവില്പന നടത്തിയ ഹോട്ടലുടമ പിടിയിൽ #Kottayam


എരുമേലി: വീട്ടില്‍ ഊണിന്റെ മറവില്‍ മദ്യം സൂക്ഷിച്ച ഹോട്ടൽ ഉടമ അറസ്റ്റിൽ. കരിക്കാട്ടൂർ സ്വദേശിയായ തിരുവോണം ഹോട്ടൽ ഉടമ വി.എസ്. ബിജുമോനെ (76) കുപ്പി മദ്യവുമായി എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

വരിയിൽ കാത്തുനിന്നു,ബെവ്കോയിൽ നിന്ന് പലതവണ മദ്യം വാങ്ങി,വീട്ടിൽ ശേഖരിച്ച്, ഉയർന്ന വിലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും വിൽപന നടത്തുകയായിരുന്നു ഇയാൾ. 


വീടിന്റെ മുകളിലത്തെ നിലയിലെ രഹസ്യ മുറികളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി, എരുമേലി എക്സൈസ് ഇൻസ്പെക്ടർ കെ.എച്ച്. രാജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

 Hotel owner arrested for storing liquor under the guise of food at home.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0