ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതൽ. #ration_distribution


 തിരുവനന്തപുരം:
സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് (മന്നം ജയന്തി) അവധിയാണ്. ജനുവരി മാസത്തേക്കുള്ള റേഷൻ വിതരണം നാളെ (ശനി) ആരംഭിക്കും. സംസ്ഥാനത്തെ മുൻഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് ജനുവരി മാസത്തേക്കുള്ള റേഷനോടൊപ്പം കൂടുതൽ അരി ലഭിക്കില്ല. അതേസമയം, വെള്ള, നീല കാർഡ് ഉടമകൾക്കുള്ള റേഷൻ വിഹിതത്തിൽ ആട്ട ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം, വെളുത്ത കാർഡിന് 10 കിലോ അരി അധികമായി അനുവദിച്ചു. എന്നാൽ ഈ മാസം രണ്ട് കിലോ അരി മാത്രമേ ലഭ്യമാകൂ. നീല കാർഡിലെ ഓരോ അംഗത്തിനും ജനുവരി മാസത്തിൽ രണ്ട് കിലോ അരി ലഭിക്കും. കഴിഞ്ഞ മാസം, റേഷനു പുറമേ 5 കിലോ അരിയും അധിക വിഹിതമായി ലഭിച്ചു.

2023 ആഗസ്റ്റിനുശേഷം മുൻഗണനേതര വിഭാഗത്തിന് ആട്ട അനുവദിക്കുന്നത് ഇതാദ്യമാണ്. അതത് താലൂക്കുകളിലെ ലഭ്യതയെ ആശ്രയിച്ച്, ഒരു കാർഡിന് ഒന്ന് മുതൽ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭ്യമാകും.  NPI കാർഡിന് പരമാവധി ഒരു കിലോ ആട്ട വരെ ലഭിക്കും.

2026 ജനുവരി-ഫെബ്രുവരി-മാർച്ച് പാദത്തിൽ, വൈദ്യുതീകരിച്ച (E) വീടുകളിലെ AAY കാർഡുകൾക്ക് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ അര ലിറ്റർ മണ്ണെണ്ണയും, വൈദ്യുതീകരിക്കാത്ത (NE) വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

January ration distribution starts tomorrow.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0