ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 04 ജൂൺ 2023 | #News_Headlines

● കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ തിങ്കളാ‍ഴ്ച യാഥാർത്ഥ്യമാകും. എല്ലാവർക്കും ഇൻറർനെറ്റ് എന്നതാണ് കെ ഫോണിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14000 വീടുകളിലുമാണ് കെ ഫോൺ ഇൻറർനെറ്റ് ലഭ്യമാകുക. പദ്ധതി തിങ്കളാ‍ഴ്ച വൈകിട്ട് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

● ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ദാരുണമായ മൂന്ന് ട്രെയിൻ അപകടത്തെത്തുടർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങളിലേക്ക് എല്ലാ ശ്രമങ്ങളും നയിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്.

● ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 288 ആയി. പരുക്കേറ്റ ആയിരത്തിലേറെ പേരിൽ 56 പേരുടെ നില ഗുരുതരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലത്ത് എത്തി. ദുരന്തത്തിൽ ഉന്നതതല അന്വേഷണവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

● ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാൻ റെയിൽവേ തദ്ദേശിയമായി ആവിഷ്ക്കരിച്ച സംവിധാനമാണ് കവച്. ഇത് ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ ഇല്ലാതിരുന്നതാണ് അപകട കാരണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

● യാത്രക്കാരുടെ കൂട്ടമരണങ്ങൾക്ക് ഇടയാക്കുന്ന വൻ അപകടങ്ങൾ പതിവാകുമ്പോഴും റെയിൽവേയിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്‌ 3.14 ലക്ഷം തസ്‌തിക. മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്‌തികയുടെ 21 ശതമാനമാണ് ഇത്‌.

● സംസ്ഥാനത്ത്‌ എഐ (നിർമിത ബുദ്ധി) കാമറ സംവിധാനം വഴി റിപ്പോർട്ട്‌ ചെയ്യുന്ന ഗതാഗത നിയമലംഘനങ്ങൾക്ക്‌ തിങ്കൾമുതൽ പിഴയീടാക്കും. ഇതിനുള്ള നടപടികൾ ശനിയാഴ്‌ചയോടെ വകുപ്പ്‌ പൂർത്തീകരിച്ചു. കാമറയുടെ പ്രവർത്തനം പരിശോധിക്കുന്ന സാങ്കേതിക സമിതി സർക്കാരിന്‌ റിപ്പോർട്ടും നൽകി.

● നീല കാർഡുകാർക്കും 10.90 രൂപയ്‌ക്ക്‌ ജൂലൈ മുതൽ റേഷൻകടവഴി അരി വിതരണം ചെയ്യുന്നത്‌ പരിഗണിക്കാമെന്ന്‌ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരികളുമായുള്ള ചർച്ചയിലാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. നിലവിൽ നീല കാർഡിലെ ഒരംഗത്തിന്‌  കിലോക്ക്‌ നാലുരൂപ വീതം രണ്ട്‌ കിലോ അരിയാണ്‌ അനുവദിക്കുന്നത്‌. ആറുകിലോ അധികമായി കിലോക്ക്‌ 10.90 രൂപ നിരക്കിൽ നൽകാനാണ്‌ ആലോചന.

Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News