സംസ്ഥാനത്ത് ജൂൺ 7 മുതൽ നടത്താനിരുന്ന ബസ് സമരം മാറ്റി. #BusStrikePostponed

ജൂൺ ഏഴ് മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു.  പെർമിറ്റ് വിഷയം കോടതിയുടെ പരിഗണനയിലായതിനാലാണ് സമരം മാറ്റിവെക്കുന്നതെന്നും വിദ്യാർഥികളുടെ കൺസഷൻ റിപ്പോർട്ട് ജൂൺ 15ന് ശേഷമേ ലഭിക്കൂവെന്നും ബസുടമകൾ അറിയിച്ചു.

 വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് അതേപടി സർവീസ് നടത്തുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക, വിദ്യാർഥികളുടെ യാത്രാ ഇളവിനുള്ള പ്രായപരിധി നിശ്ചയിക്കുക, വിദ്യാർത്ഥികൾക്കുള്ള കൺസഷൻ കാർഡുകളുടെ വിതരണം കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ 6ന് വിദേശയാത്രയ്ക്ക് പോകുന്നതിനാൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യങ്ങളിൽ തുടർനടപടി സ്വീകരിക്കുമെന്ന് ബസുടമകളുടെ ഏകോപന സമിതി അറിയിച്ചു.


Bus strike
Bus strike kerala
Kerala bus strike
Private bus kerala
Kerala private bus
Bus
Bus kerala
Kerala bus
Latest news
Malayalam news
Malayoram
Malayoram news
Flash news
Kerala News
News Kerala
Latest Malayalam News
MALAYORAM NEWS is licensed under CC BY 4.0