#Bhasholsavam : അറിവിൻ്റെ വിഭവങ്ങളൊരുക്കി ഭാഷോത്സവം വ്യത്യസ്ഥ അനുഭവമായി..

ആലക്കോട് : സമഗ്ര ശിക്ഷാ കേരളം വായനച്ചങ്ങാത്തം തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ആലക്കോട് പഞ്ചായത്ത് തല ഭാഷോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ ഭാഷാനൈപുണികളായ എഴുത്തും വായനയും മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ പരിപാടിയാണ് വായനച്ചങ്ങാത്തം. പ്രസ്തുത പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കൈവരിച്ച രചനാ മികവുകൾ പൊതുസമൂഹവുമായി പങ്ക് വെക്കുന്നതിനും സർഗ്ഗാത്മക രചനകളുടെ വിലയിരു വിലയിരുത്തലിനുമാണ് ഭാഷോത്സവം സംഘടിപ്പിക്കുന്നത്. വായനച്ചങ്ങാത്തത്തിൻ്റെ ഭാഗമായി സ്വതന്ത്ര രചനകളിൽ മികച്ച ഇടപെടൽ നടത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയുമാണ് ഭാഷോത്സവത്തിൽ പങ്കെടുപ്പിക്കുന്നത്.

ഒറ്റത്തൈ സ്കൂളിൽ നടന്ന പരിപാടി ആലക്കോട് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കവിത ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.കെ.എൻ രാധാമണി അധ്യക്ഷയായി. അധ്യാപികയും എഴുത്തുകാരിയുമായ പി.സി ഗീത, ബി ആർ സി കോ ഓർഡിനേറ്റർ എം പി സജിത്ത് എന്നിവർ നേതൃത്വം നൽകി.മദർ പി ടി എ പ്രസിഡൻ്റ് ബീന മാത്യു, പി കെ മുബീന, കെ ലീല, ഷീലാമ്മ ജോസഫ്, എൻ എസ് ചിത്ര എന്നിവർ സംസാരിച്ചു, സമാപന പരിപാടിയായി ഓപ്പൺ ഫോറം സംഘടിപ്പിച്ചു.
ആലക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ജോജി കന്നിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം എ ഖലീൽ റഹ്മാൻ അധ്യക്ഷനായി. ബി ആർ സി കോ ഓർഡിനേറ്റർ എം ആർ സൗമ്യ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക എം കെ ഉമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ആർ രശ്മി നന്ദിയും പറഞ്ഞു.
MALAYORAM NEWS is licensed under CC BY 4.0