മഴ കുറയുന്നു നമ്മുടെ കാലവർഷത്തിന് എന്ത് പറ്റി ? #MonsoonKerala

ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുകയാണ്.  കേരള തീരത്ത് മൺസൂൺ മേഘങ്ങൾ സജീവമാണെങ്കിലും വ്യാപകമായ മഴ ലഭിക്കാത്തതിന് കാരണം തെക്ക്-പടിഞ്ഞാറൻ കാറ്റ് കേരളത്തിലേക്ക് വീശുന്നതാണ്. അതേസമയം സംസ്ഥാനത്ത് ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

മത്സ്യബന്ധനത്തിന് വിലക്ക്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം കേരള-കർണാടക ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധന നിരോധനം തുടരുകയാണ്.  കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 15 ജൂൺ 2023 | #News_Headlines #Short_News

● കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെക്യൂരിറ്റി ചെക് ഇന്‍ ഏരിയയിലാണ് തീപിടിത്തമുണ്ടായത്..
● സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്.

● മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

● തിരുവനന്തപുരം മ്യൂസിയത്തിൽ നിന്നും ചാടിപോയ ഹനുമാൻ കുരങ്ങിനെ മൃഗശാലയിൽ നിന്നു തന്നെ കണ്ടെത്തി. കാട്ടുപോത്തിൻ്റെ കൂടിന് സമീപമുള്ള മരത്തിൽ നിന്നാണ് കുരങ്ങിനെ ജീവനക്കാർ കണ്ടെത്തിയത്.

● ഗൾഫ് നാട്ടിൽ വിദ്യാലയം അടക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ ടിക്കറ്റ്‌ നിരക്ക്‌ വീണ്ടും വർധിപ്പിച്ചു. ഇരട്ടിയിലേറെയാണ്‌ വർധന. എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ഒരേ വർധനയാണ്‌ വരുത്തിയത്‌.

● ഗതാഗതക്കുതിപ്പിന്‌ അതിവേഗം പകർന്ന്‌ വടക്കൻകേരളത്തിലെ ദേശീയപാത ഒരുങ്ങുന്നു. തലപ്പാടി മുതൽ ചെങ്കള വരെയുള്ള ആദ്യ റീച്ചിന്റെ വികസനം അമ്പതുശതമാനം പൂർത്തിയായി. 75 ശതമാനം പൂർത്തിയായാൽ പാത സജ്ജമായതായി കണക്കാക്കി ഉദ്‌ഘാടനത്തിലേക്ക്‌ നീങ്ങും. ഇതിൽ ആറുവരി ദേശീയപാതയും രണ്ട്‌ വരി സർവീസ്‌ റോഡുമാണ്‌.

● ലോകത്ത്‌ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ മൂത്രാശയക്കല്ല്‌ നീക്കം ചെയ്ത്‌ ലോക റെക്കോഡിട്ട്‌ ശ്രീലങ്കയിലെ സൈനിക ഡോക്ടർമാർ. കൊളംബോ ആർമി ആശുപത്രിയിലെ സർജന്മാരാണ്‌ ജൂൺ ഒന്നിന്‌ രോഗിയിൽനിന്ന്‌ 13.372 സെന്റിമീറ്റർ നീളവും 801 ഗ്രാം തൂക്കവുമുള്ള കല്ല്‌ നീക്കം ചെയ്തത്‌.

● ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിർവ്വഹണം ഉറപ്പാക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേക്ക് എത്തുന്നു.

● യുഎഇ പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 3 വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുക. ഇന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസമാണ് നിയമം നിലനില്‍ക്കുക.

● ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ജൂൺ 14നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി നിലവിൽ സെപ്റ്റംബർ 14 ലേക്ക് നീട്ടിയിരിക്കുകയാണ്.




Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News

ഇന്ന് ജൂൺ 14, ജീവ ദാനം ചെയ്യുന്ന യോദ്ധാക്കളുടെ ദിനം : വൈവിധ്യങ്ങളായ പരിപാടികളോടെ ബ്ലഡ് ഡോണേഴ്‌സ് കേരളയും. #BloodDonorsDay

കണ്ണൂർ : ജൂൺ 14 ലോക രക്തദാതൃദിനത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.
തലശ്ശേരി മലബാർ കാൻസർ സെൻ്റർ, 
തലശ്ശേരി കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ്,
കണ്ണൂർ ജില്ലാ ആശുപത്രി, എ കെ ജി ആശുപത്രി, തളിപ്പറമ്പ് സഹകരണ ആശുപത്രി, കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പരിയാരം, പയ്യന്നൂർ എ കുഞ്ഞിരാമൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലായി നടന്ന ക്യാമ്പുകളിൽ നൂറ് കണക്കിനാളുകൾ രക്തം ദാനം ചെയ്തു.

തളിപ്പറമ്പ് എയ്ഞ്ചൽസ് വിംഗ് നേതൃത്വത്തിൽ കേയീ സാഹിബ് ട്രെയിനിംഗ് കോളേജിലും ജനമൈത്രി പോലീസുമായി സഹകരിച്ച് ഇരിട്ടി പോലീസ് സ്റ്റേഷനിലും പഴയങ്ങാടി വാദിഹുദ കോളേജിലും രക്തദാന ബോധവൽക്കരണ ക്ലാസ്സ് നടന്നു. സമീർ മുതുകുറ്റി, ഉണ്ണി പുത്തൂർ, ഇബ്രാഹിം കാങ്കോൽ എന്നിവർ  ക്ലാസ് നയിച്ചു.

ഗവ.കോളേജ് മടപ്പള്ളി, പോണ്ടിച്ചേരി എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ഗവ. ഹോസ്പിറ്റൽ മാഹി, ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി എന്നിവ മാഹി, തലശ്ശേരി എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
എയ്ഞ്ചൽസ് വിംഗ് തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ്, ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് എന്നിവയുമായി സഹകരിച്ച് രക്ത ദാന ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ് കെ ആബിദ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു

കൂടുതൽ തവണ രക്തം ദാനം ചെയ്ത ഫസിലു റഹ്മാൻ ഏഴോം, ഷാഹിന സലാം പാനൂർ എന്നിവർക്ക് കണ്ണൂർ റെഡ്ക്രോസ് സൊസൈറ്റി ഉപഹാരം നൽകി ആദരിച്ചു.

ജോസഫ് സിനിമ യാഥാർഥ്യമാകുന്നുവോ ? ലേക്ക്ഷോർ ആശുപത്രിയിലെ അവയവ ദാനം 'കച്ചവടമോ' ? #OrganMafia

ബൈക്കപകടത്തെ തുടർന്ന് 18 വയസ്സുകാരനെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു, വിദേശികൾക്ക് അവയവദാനം നൽകിയതിന് കൊച്ചിയിലെ ലേക്ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കും എതിരെ കേസെടുത്തു.  എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസ് പരിഗണിച്ചത്.

 ഡോക്റ്റർ കൂടിയായ കൊല്ലം സ്വദേശി ഡോ.ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.  മഞ്ചേരി മെഡിക്കൽ കോളേജിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഡോക്ടർമാരുൾപ്പെടെയുള്ള വിചാരണക്കോടതി ആദ്യഘട്ടത്തിലെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിട്ടു.

തലയിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ പ്രാഥമിക ചികിൽസയായി തലയോട്ടിയിൽ ദ്വാരമുണ്ടാക്കി രക്തം കളയുക എന്നത് പോലും ചെയ്തില്ലെന്നും, യുവാവിന്റെ അവയവങ്ങൾ വിദേശിക്ക് നൽകിയത് നിയമലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.  പ്രതികൾക്ക് കോടതി സമൻസ് അയച്ചു.  തലയിലെ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യാതെയാണ് ആശുപത്രി അധികൃതർ യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടതെന്ന് ഡോ.  ഗണേശിന്റെ പരാതി

  തലയിൽ രക്തം കട്ടപിടിച്ചാൽ തലയോട്ടിയിൽ ദ്വാരമുണ്ടാക്കി അത് നിർത്താൻ യുവാവിനെ ചികിത്സയ്ക്ക് കൊണ്ടുപോയ രണ്ട് ആശുപത്രികളിൽ പ്രാഥമിക ചികിത്സ നിഷേധിച്ചതായി ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചു.  രക്തം കട്ടപിടിക്കുന്നത് തടയാൻ രണ്ട് ആശുപത്രികളും ചികിത്സ നൽകിയതായി രേഖകളില്ലെന്ന് പരാതിക്കാരൻ കോടതിയിൽ പറഞ്ഞു

ഇതിന് പുറമെ വിദേശികൾക്ക് അവയവം ദാനം ചെയ്ത നടപടികളിൽ പാളിച്ചയുണ്ടെന്നും അവയവദാനത്തിന് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ചിരുന്നു.  2009 നവംബർ 29 ന് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി
എബിയെ ബൈക്കപകടത്തിൽ പെട്ട് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  എന്നാൽ അടുത്ത ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്ഷോർ ആശുപത്രിയിലേക്ക് മാറ്റി.  അടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചതായി പറയുകയും  തന്നെ അവയവദാനം നടത്തുകയും ചെയ്തു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 14 ജൂൺ 2023 | #News_Headlines #Short_News

● രാജ്യസുരക്ഷാ കേസില്‍ അറസ്റ്റിലായ ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്. അതിനിര്‍ണായക അമേരിക്കന്‍ രേഖകള്‍ കടത്തിക്കൊണ്ടുപോയ കേസില്‍ ട്രംപിനെ അറസ്റ്റ് ചെയ്ത് മയാമി ഫെഡറല്‍ കോടതി.

● കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റ് ഉൾപ്പെട്ട കെട്ടിടത്തിൽ വൻ തീപിടുത്തം. രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ട്രാഫിക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ് തീപിടിച്ചത്. പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയം.
● തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് കൂട്ടില്‍ നിന്ന് പുറത്തു ചാടി. അക്രമ സ്വഭാവമുള്ള ഹനുമാന്‍ കുരങ്ങായതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

● സുരക്ഷാ വിഭാഗത്തിലെ ഉയർന്ന തസ്‌തികകളിൽ വിവിധ സോണുകളിലെ ഒഴിവുകൾ ഉടൻ നികത്തണമെന്ന നിർദേശവുമായി റെയിൽവേ ബോർഡ്‌. ഒഡിഷ ബാലസോറിലുണ്ടായ ട്രെയിൻദുരന്തത്തിനു പിന്നാലെയാണ്‌ ഉത്തരവ്‌. എല്ലാ സോണുകളിലെയും ജനറൽ മാനേജർമാർക്ക്‌ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച്‌ കത്തയച്ചു.

● മെഡിക്കൽ, ഡെന്റൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി 2023) ഫലം നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. തമിഴ്‌നാട്ടിൽനിന്നുള്ള ജെ പ്രപഞ്ചനും (ജനറൽ കാറ്റഗറി) ആന്ധ്രയിൽനിന്നുള്ള ബോറ വരുൺ ചക്രവർത്തിയും (ഒബിസി നോൺ ക്രിമിലെയർ) ഒന്നാം റാങ്ക് പങ്കിട്ടു. ഇരുവരും 720ൽ 720 മാർക്കുംനേടി.

● ഐതിഹാസികമായ കർഷക സമരം കത്തിപ്പടരവേ ഇന്ത്യയിൽ ട്വിറ്റർ പൂട്ടിക്കുമെന്ന്‌ കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ സിഇഒയും ട്വിറ്റർ സ്ഥാപകനുമായ ജാക്ക്‌ ഡോർസി.

● വാഹനാപകടത്തിൽപ്പെട്ട പതിനെട്ടുകാരന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനംചെയ്തെന്ന പരാതിയിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്.





Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News

വിമർശിക്കുന്ന അകൗണ്ടുകൾ പൂട്ടിക്കാൻ മോഡി നയിക്കുന്ന ബിജെപി ഗവണ്മെന്റ് സമ്മർദ്ധം ചെലുത്തി ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ സഹ സ്ഥാപകൻ. #Twitter

ഇന്ത്യയിലെ കർഷക സമരത്തിനിടെ കേന്ദ്രസർക്കാർ ട്വിറ്ററിൽ സമ്മർദ്ദം ചെലുത്തിയതായി ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസി വെളിപ്പെടുത്തി.  കർഷക സമരവുമായി ബന്ധപ്പെട്ടവരുടെയും പിന്തുണക്കുന്നവരുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ സർക്കാർ സമ്മർദം ചെലുത്തിയതായി അദ്ദേഹം വെളിപ്പെടുത്തി.  അക്കൗണ്ടുകൾ മരവിപ്പിച്ചില്ലെങ്കിൽ ഇന്ത്യയിൽ ട്വിറ്റർ ലോക്ക് ചെയ്യുമെന്നും ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്നും കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഡോർസി പറഞ്ഞു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡോർസി ഇക്കാര്യം പറഞ്ഞത്.  വിദേശരാജ്യങ്ങളിൽ നിന്നോ മറ്റ് സർക്കാരുകളിൽ നിന്നോ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.  മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു എന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തൽ രാജ്യത്തിന്റെ അവസ്ഥയെ ആണ് തുറന്ന് കാട്ടുന്നത് എന്ന് പ്രതിപക്ഷം പ്രസ്താവിച്ചു, എതിർക്കുന്ന നാവുകൾ ഭയപ്പെടുത്തി അടപ്പിക്കുന്നത് ഏകാധിപതിയുടെ നടപടിക്ക് സമായാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0