വിമർശിക്കുന്ന അകൗണ്ടുകൾ പൂട്ടിക്കാൻ മോഡി നയിക്കുന്ന ബിജെപി ഗവണ്മെന്റ് സമ്മർദ്ധം ചെലുത്തി ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ സഹ സ്ഥാപകൻ. #Twitter

ഇന്ത്യയിലെ കർഷക സമരത്തിനിടെ കേന്ദ്രസർക്കാർ ട്വിറ്ററിൽ സമ്മർദ്ദം ചെലുത്തിയതായി ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസി വെളിപ്പെടുത്തി.  കർഷക സമരവുമായി ബന്ധപ്പെട്ടവരുടെയും പിന്തുണക്കുന്നവരുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ സർക്കാർ സമ്മർദം ചെലുത്തിയതായി അദ്ദേഹം വെളിപ്പെടുത്തി.  അക്കൗണ്ടുകൾ മരവിപ്പിച്ചില്ലെങ്കിൽ ഇന്ത്യയിൽ ട്വിറ്റർ ലോക്ക് ചെയ്യുമെന്നും ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്നും കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഡോർസി പറഞ്ഞു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡോർസി ഇക്കാര്യം പറഞ്ഞത്.  വിദേശരാജ്യങ്ങളിൽ നിന്നോ മറ്റ് സർക്കാരുകളിൽ നിന്നോ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.  മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു എന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തൽ രാജ്യത്തിന്റെ അവസ്ഥയെ ആണ് തുറന്ന് കാട്ടുന്നത് എന്ന് പ്രതിപക്ഷം പ്രസ്താവിച്ചു, എതിർക്കുന്ന നാവുകൾ ഭയപ്പെടുത്തി അടപ്പിക്കുന്നത് ഏകാധിപതിയുടെ നടപടിക്ക് സമായാണ് വിലയിരുത്തപ്പെടുന്നത്.
MALAYORAM NEWS is licensed under CC BY 4.0