മഴ കുറയുന്നു നമ്മുടെ കാലവർഷത്തിന് എന്ത് പറ്റി ? #MonsoonKerala

ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുകയാണ്.  കേരള തീരത്ത് മൺസൂൺ മേഘങ്ങൾ സജീവമാണെങ്കിലും വ്യാപകമായ മഴ ലഭിക്കാത്തതിന് കാരണം തെക്ക്-പടിഞ്ഞാറൻ കാറ്റ് കേരളത്തിലേക്ക് വീശുന്നതാണ്. അതേസമയം സംസ്ഥാനത്ത് ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

മത്സ്യബന്ധനത്തിന് വിലക്ക്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം കേരള-കർണാടക ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധന നിരോധനം തുടരുകയാണ്.  കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
MALAYORAM NEWS is licensed under CC BY 4.0