ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 14 ജൂൺ 2023 | #News_Headlines #Short_News

● രാജ്യസുരക്ഷാ കേസില്‍ അറസ്റ്റിലായ ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്. അതിനിര്‍ണായക അമേരിക്കന്‍ രേഖകള്‍ കടത്തിക്കൊണ്ടുപോയ കേസില്‍ ട്രംപിനെ അറസ്റ്റ് ചെയ്ത് മയാമി ഫെഡറല്‍ കോടതി.

● കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റ് ഉൾപ്പെട്ട കെട്ടിടത്തിൽ വൻ തീപിടുത്തം. രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ട്രാഫിക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ് തീപിടിച്ചത്. പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയം.
● തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് കൂട്ടില്‍ നിന്ന് പുറത്തു ചാടി. അക്രമ സ്വഭാവമുള്ള ഹനുമാന്‍ കുരങ്ങായതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

● സുരക്ഷാ വിഭാഗത്തിലെ ഉയർന്ന തസ്‌തികകളിൽ വിവിധ സോണുകളിലെ ഒഴിവുകൾ ഉടൻ നികത്തണമെന്ന നിർദേശവുമായി റെയിൽവേ ബോർഡ്‌. ഒഡിഷ ബാലസോറിലുണ്ടായ ട്രെയിൻദുരന്തത്തിനു പിന്നാലെയാണ്‌ ഉത്തരവ്‌. എല്ലാ സോണുകളിലെയും ജനറൽ മാനേജർമാർക്ക്‌ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച്‌ കത്തയച്ചു.

● മെഡിക്കൽ, ഡെന്റൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി 2023) ഫലം നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. തമിഴ്‌നാട്ടിൽനിന്നുള്ള ജെ പ്രപഞ്ചനും (ജനറൽ കാറ്റഗറി) ആന്ധ്രയിൽനിന്നുള്ള ബോറ വരുൺ ചക്രവർത്തിയും (ഒബിസി നോൺ ക്രിമിലെയർ) ഒന്നാം റാങ്ക് പങ്കിട്ടു. ഇരുവരും 720ൽ 720 മാർക്കുംനേടി.

● ഐതിഹാസികമായ കർഷക സമരം കത്തിപ്പടരവേ ഇന്ത്യയിൽ ട്വിറ്റർ പൂട്ടിക്കുമെന്ന്‌ കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ സിഇഒയും ട്വിറ്റർ സ്ഥാപകനുമായ ജാക്ക്‌ ഡോർസി.

● വാഹനാപകടത്തിൽപ്പെട്ട പതിനെട്ടുകാരന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനംചെയ്തെന്ന പരാതിയിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്.

Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News