ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 15 ജൂൺ 2023 | #News_Headlines #Short_News

● കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെക്യൂരിറ്റി ചെക് ഇന്‍ ഏരിയയിലാണ് തീപിടിത്തമുണ്ടായത്..
● സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്.

● മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

● തിരുവനന്തപുരം മ്യൂസിയത്തിൽ നിന്നും ചാടിപോയ ഹനുമാൻ കുരങ്ങിനെ മൃഗശാലയിൽ നിന്നു തന്നെ കണ്ടെത്തി. കാട്ടുപോത്തിൻ്റെ കൂടിന് സമീപമുള്ള മരത്തിൽ നിന്നാണ് കുരങ്ങിനെ ജീവനക്കാർ കണ്ടെത്തിയത്.

● ഗൾഫ് നാട്ടിൽ വിദ്യാലയം അടക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ ടിക്കറ്റ്‌ നിരക്ക്‌ വീണ്ടും വർധിപ്പിച്ചു. ഇരട്ടിയിലേറെയാണ്‌ വർധന. എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ഒരേ വർധനയാണ്‌ വരുത്തിയത്‌.

● ഗതാഗതക്കുതിപ്പിന്‌ അതിവേഗം പകർന്ന്‌ വടക്കൻകേരളത്തിലെ ദേശീയപാത ഒരുങ്ങുന്നു. തലപ്പാടി മുതൽ ചെങ്കള വരെയുള്ള ആദ്യ റീച്ചിന്റെ വികസനം അമ്പതുശതമാനം പൂർത്തിയായി. 75 ശതമാനം പൂർത്തിയായാൽ പാത സജ്ജമായതായി കണക്കാക്കി ഉദ്‌ഘാടനത്തിലേക്ക്‌ നീങ്ങും. ഇതിൽ ആറുവരി ദേശീയപാതയും രണ്ട്‌ വരി സർവീസ്‌ റോഡുമാണ്‌.

● ലോകത്ത്‌ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ മൂത്രാശയക്കല്ല്‌ നീക്കം ചെയ്ത്‌ ലോക റെക്കോഡിട്ട്‌ ശ്രീലങ്കയിലെ സൈനിക ഡോക്ടർമാർ. കൊളംബോ ആർമി ആശുപത്രിയിലെ സർജന്മാരാണ്‌ ജൂൺ ഒന്നിന്‌ രോഗിയിൽനിന്ന്‌ 13.372 സെന്റിമീറ്റർ നീളവും 801 ഗ്രാം തൂക്കവുമുള്ള കല്ല്‌ നീക്കം ചെയ്തത്‌.

● ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിർവ്വഹണം ഉറപ്പാക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേക്ക് എത്തുന്നു.

● യുഎഇ പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 3 വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുക. ഇന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസമാണ് നിയമം നിലനില്‍ക്കുക.

● ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ജൂൺ 14നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി നിലവിൽ സെപ്റ്റംബർ 14 ലേക്ക് നീട്ടിയിരിക്കുകയാണ്.




Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News
MALAYORAM NEWS is licensed under CC BY 4.0