Kerala Monsoon എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kerala Monsoon എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ജില്ലകളിൽ യെല്ലോ അലേർട്ട്... #Rain_Alert

 


സംസ്ഥാനത്ത് ഇടത്തരം മഴ തുടരും.മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കാറ്റോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കണ്ണൂർ കാസർഗോഡ് മാഹി തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത... #Rain_Alert

 


സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് കനത്ത മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ വ്യാപക നാശനനഷ്ടം... #Kerala_Rain

 


സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ  കോട്ടയം ജില്ലയിൽ മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ വ്യാപക നാശനനഷ്ടം. പരസ്യ ബോര്‍ഡുകള്‍ മറിഞ്ഞുവീണ് വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേല്‍ക്കൂര, വാട്ടര്‍ ടാങ്ക് അടക്കം നിലംപൊത്തി. ശക്തമായ കാറ്റിൽ ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെട്ടു.

ബുധനാഴ്ച വൈകുന്നേരം 6.30 ഓടെ ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായത്. ഇതേത്തുടര്‍ന്ന് കുമരകം ഒന്നാം കലുങ്കിനും രണ്ടാം കലുങ്കിനും ഇടയിലുള്ള റോഡില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ നിയന്ത്രണം തെറ്റി. ഓട്ടോറിക്ഷ റോഡരികിലെ പാടത്തേക്ക് മറിഞ്ഞു. ഇതേസമയം എതിരേ വരുകയായിരുന്ന ബൈക്കും കാറ്റില്‍ ദിശ തെറ്റി മറിഞ്ഞു.

അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടാം കലുങ്കിനു സമീപം റെജിയുടെ വീടിന് മുകളിലേക്ക് പരസ്യ ബോര്‍ഡ് വീണ് നാശനഷ്ടം ഉണ്ടായി. കൃഷി ആവശ്യങ്ങള്‍ക്കായുള്ള നെല്‍വിത്തും കക്കയും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡിന്റെ മേല്‍ക്കൂര ഷീറ്റും തകര്‍ന്നു. കൂടാതെ 60 ഓളം ഏത്തവാഴ ഉള്‍പ്പെടെയുള്ള കൃഷിയും ഒടിഞ്ഞു വീണ് നശിച്ചു. വാട്ടര്‍ ടാങ്ക് നിലത്ത് വീണു.

സമീപത്തെ തീര്‍ത്ഥം വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം ഓഫീസിന്റെ ചില്ലുകൾ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. നാശനഷ്ടങ്ങള്‍ പൂര്‍ണമായും വിലയിരുത്തിയിട്ടില്ല.


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ജില്ലകളിൽ ഓറഞ്ച് അലേർട്ട്... #Rain_Alert


 

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. (Kerala rains rain alert in 9 districts)

നാളെ 9 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. തെക്കൻ കേരള തീരത്ത് കാലവർഷ കാറ്റിന്റെ വേഗത മണിക്കൂറിൽ പരമാവധി 60 മുതൽ 65 കിലോമീറ്റർ വരെ ശക്തിയാർജിച്ചിട്ടുണ്ട്. മലയോര മേഖലകളിലടക്കം പലയിടങ്ങളിലും അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.കേരള – തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം.

മഴ കുറയുന്നു നമ്മുടെ കാലവർഷത്തിന് എന്ത് പറ്റി ? #MonsoonKerala

ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുകയാണ്.  കേരള തീരത്ത് മൺസൂൺ മേഘങ്ങൾ സജീവമാണെങ്കിലും വ്യാപകമായ മഴ ലഭിക്കാത്തതിന് കാരണം തെക്ക്-പടിഞ്ഞാറൻ കാറ്റ് കേരളത്തിലേക്ക് വീശുന്നതാണ്. അതേസമയം സംസ്ഥാനത്ത് ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

മത്സ്യബന്ധനത്തിന് വിലക്ക്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം കേരള-കർണാടക ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധന നിരോധനം തുടരുകയാണ്.  കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിൽ മൺസൂൺ ജൂൺ നാലിന് എത്താൻ സാധ്യത. #KeralaMonsoon

കേരളത്തിൽ ഇത്തവണ ജൂൺ നാലിന് മൺസൂൺ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ദിവസം വരെ മുന്നോട്ടും പിന്നോട്ടും മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  അതേസമയം, മെയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 കഴിഞ്ഞ വർഷം കാലവർഷത്തിന്ത മുമ്പ് തന്നെ സംസ്ഥാനത്ത് എത്തി ശക്തിപ്രാപിച്ചിരുന്നു.  എന്നാൽ ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം അൽപ്പം വൈകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രഖ്യാപനം.  സാധാരണ ജൂൺ ഒന്നിനാണ് മൺസൂൺ എത്തുക.കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റം ഉണ്ടായേക്കാം.

  രാജ്യത്തിന്റെ വാർഷിക മഴയുടെ 75 ശതമാനവും ഈ മൺസൂണിലൂടെയാണ് ലഭിക്കുന്നത്.  നാല് മാസത്തെ തുടർച്ചയായ മഴയുടെ തുടക്കം കൂടിയാണിത്.  സാധാരണ ജൂൺ ഒന്നിനാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കേരള തീരത്ത് എത്തുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരിക്കൽ മാത്രമാണ് ജൂൺ ഒന്നിന് മൺസൂൺ ആരംഭിച്ചത്.

  രണ്ട് ദിവസം കഴിഞ്ഞ് 2018ലും 2022ലും മൺസൂൺ എത്തി, കുറച്ച് ദിവസങ്ങൾക്ക് ശേഷം 2019ലും 2021ലും. അതിനാൽ ഈ വർഷം നാല് ദിവസം വൈകിയാലും മൊത്തം മഴയെയോ സീസണിനെയോ കാര്യമായി ബാധിക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകൂട്ടൽ.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0