ഇന്ന് ജൂൺ 14, ജീവ ദാനം ചെയ്യുന്ന യോദ്ധാക്കളുടെ ദിനം : വൈവിധ്യങ്ങളായ പരിപാടികളോടെ ബ്ലഡ് ഡോണേഴ്‌സ് കേരളയും. #BloodDonorsDay

കണ്ണൂർ : ജൂൺ 14 ലോക രക്തദാതൃദിനത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.
തലശ്ശേരി മലബാർ കാൻസർ സെൻ്റർ, 
തലശ്ശേരി കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ്,
കണ്ണൂർ ജില്ലാ ആശുപത്രി, എ കെ ജി ആശുപത്രി, തളിപ്പറമ്പ് സഹകരണ ആശുപത്രി, കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പരിയാരം, പയ്യന്നൂർ എ കുഞ്ഞിരാമൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലായി നടന്ന ക്യാമ്പുകളിൽ നൂറ് കണക്കിനാളുകൾ രക്തം ദാനം ചെയ്തു.

തളിപ്പറമ്പ് എയ്ഞ്ചൽസ് വിംഗ് നേതൃത്വത്തിൽ കേയീ സാഹിബ് ട്രെയിനിംഗ് കോളേജിലും ജനമൈത്രി പോലീസുമായി സഹകരിച്ച് ഇരിട്ടി പോലീസ് സ്റ്റേഷനിലും പഴയങ്ങാടി വാദിഹുദ കോളേജിലും രക്തദാന ബോധവൽക്കരണ ക്ലാസ്സ് നടന്നു. സമീർ മുതുകുറ്റി, ഉണ്ണി പുത്തൂർ, ഇബ്രാഹിം കാങ്കോൽ എന്നിവർ  ക്ലാസ് നയിച്ചു.

ഗവ.കോളേജ് മടപ്പള്ളി, പോണ്ടിച്ചേരി എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ഗവ. ഹോസ്പിറ്റൽ മാഹി, ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി എന്നിവ മാഹി, തലശ്ശേരി എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
എയ്ഞ്ചൽസ് വിംഗ് തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ്, ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് എന്നിവയുമായി സഹകരിച്ച് രക്ത ദാന ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ് കെ ആബിദ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു

കൂടുതൽ തവണ രക്തം ദാനം ചെയ്ത ഫസിലു റഹ്മാൻ ഏഴോം, ഷാഹിന സലാം പാനൂർ എന്നിവർക്ക് കണ്ണൂർ റെഡ്ക്രോസ് സൊസൈറ്റി ഉപഹാരം നൽകി ആദരിച്ചു.