Temperature എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Temperature എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കേരളത്തില്‍ വേനലിന് സമാനമായ ചൂട്... #Kerala_News

 

തിരുവനന്തപുരം:     കാലവർഷം കഴിയും മുമ്പേ കേരളത്തില്‍  വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം വിവിധ ജില്ലകളില്‍ വരണ്ട കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. 

അടുത്ത അഞ്ചുദിവസത്തേക്ക് നാലു ജില്ലകളില്‍ വരണ്ട കാലാവസ്ഥ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. സെപ്റ്റംബർ 20 നും 21 നും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ വരണ്ട കാലാവസ്ഥ പ്രവചനമുണ്ട്. 

മുന്‍വര്‍ഷങ്ങളിലെ തനിയാവര്‍ത്തനമായതിനാല്‍ കാലാവസ്ഥാ ഗവേഷകര്‍ വരള്‍ച്ചാ സൂചനയും നല്‍കുന്നുണ്ട്. വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ അല്ലെങ്കില്‍ ദുര്‍ബലമാകുന്നതും പിന്നാലെ വേനല്‍ ശക്തമാകുന്നതുമാണ് പ്രവണത.ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മഴയുടെ അളവില്‍ 178 % വര്‍ദ്ധനയുണ്ടായിരുന്നു. പിന്നീട് വിട്ടു നിന്ന മഴ മേയ് അവസാനം 87 ശതമാനം വര്‍ദ്ധിച്ചു. സമീപകാലത്തെ ഏറ്റവും ശക്തമായ വേനല്‍ മഴയ്ക്കും കോട്ടയം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാസം വരെ മഴ തുടര്‍ന്നു. 

കേരളതീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് വിലക്കില്ല. കേരളത്തില്‍ അന്തരീക്ഷ താപനില കഴിഞ്ഞ ദിവസങ്ങളെ പോലെ തുടരും. തമിഴ്നാട്ടില്‍ ചൂട് 40 ഡിഗ്രി വരെ അനുഭവപ്പെടും. സാധാരണ അനുഭവപ്പെടുന്ന ചൂടിനേക്കാള്‍ പകല്‍ താപനില ഉയരും. തമിഴ്നാട്ടില്‍ സാധാരണയേക്കാള്‍ നാല് ഡിഗ്രി വരെ താപനില കൂടും. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഈ മാസം 19 നും 20 നും ചൂട് കൂടും. കാലവർഷം അവസാനിക്കും മുമ്ബ് ഈ പ്രദേശങ്ങളില്‍ കാലാവസ്ഥ വകുപ്പ് ചൂട് കൂടുന്നതിന്റെ മുന്നറിയിപ്പും പുറപ്പെടുവിച്ചു. 

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത; ജില്ലകളിൽ യല്ലോ അലേർട്ട് ... #HeatAlert


സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടർച്ചയായ ദിവസങ്ങളിലെ കടുത്ത ചൂടിൻ്റെ അടിസ്ഥാനത്തിലാണ് ഹീറ്റ് വേവ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്, വരും ദിവസങ്ങളിൽ താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചനം.  അതീവ ജാഗ്രത ആവശ്യപ്പെടുന്ന ഒരു സാഹചര്യമാണ് ചൂട് തരംഗം, പൊതുജനങ്ങളും ഭരണ, ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണം.  ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

  പാലക്കാട് ഉൾപ്പെടെ 12 ജില്ലകളിൽ ഞായറാഴ്ച വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സാധാരണയിലും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.  പാലക്കാട് 41 ഡിഗ്രി സെൽഷ്യസും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസും തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. സി വരെ ഉയരാൻ സാധ്യതയുണ്ട്.സംസ്ഥാനത്ത് വേനൽമഴ തുടരും. ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിൽ ഇടിയോടും കാറ്റിനോടുമുള്ള വേനൽമഴയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങൾ ഇടിമിന്നൽ മുൻകരുതലുകൾ പാലിക്കണം.

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത... #HeatAlert

 


സംസ്ഥാനത്ത് ഇന്ന് ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനിലയാണ്. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.

ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കേരള തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കേരളത്തിൽ ഉയർന്ന താപനില തുടരും... #Alert

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ ജില്ലകളിൽ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പരമാവധി 36 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെടും.

  സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിൽ ഇടിയോട് കൂടിയ വേനൽമഴയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങൾ ഇടിമിന്നൽ മുൻകരുതലുകൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

  കേരളത്തിൻ്റെ തെക്കൻ തമിഴ്നാട് തീരങ്ങൾ ഉയർന്ന തിരമാലകൾക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം, കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

സംസ്ഥാനത്ത് ഉയർന്ന താപനില ജാഗ്രത... #HeatAlert


 ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ) ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്

മഴയ്ക്ക് ഇടയിലും ഈ മാസം 16 വരെ താപ നില ഉയരുമെന്ന് മുന്നറിയിപ്പ് #Rain

കടുത്ത വേനൽച്ചൂടിന് ആശ്വാസമായി ഇന്നലെ വിവിധ ജില്ലകളിൽ വേനൽമഴ പെയ്തു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇന്നലെ കനത്ത മഴ പെയ്തത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരള തീരത്ത് മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

  വേനൽമഴ പെയ്താലും സംസ്ഥാനത്ത് ചൂട് ഈ മാസം 16 വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണ താപനിലയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. ചൂട് തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിച്ചു.

സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപെടുവിച്ചു...#Disastermanagement



ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.


*പകൽ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂടേൽക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.


കേരളം വെന്തുരുകുന്നു...ഒറ്റപെട്ട മഴയ്ക് സാധ്യത...#HeatAlert


 സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ഞായറാഴ്ച വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ കൂടിയ താപനില 41 ഡിഗ്രി സെൽഷ്യസും കൊല്ലം ജില്ലയിൽ കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസും വരെയാകാം.

തൃശൂർ ജില്ലയിൽ കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസ്, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ഉള്ളതിനാൽ, മലയോര പ്രദേശങ്ങളിൽ ഒഴികെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലിനോടും കൂടി മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വേനല്‍കാലത്ത് നമ്മുടെ ആരോഗ്യം എങ്ങനെ പരിപാലിക്കാം..! ആരോഗ്യം നിലനിര്‍ത്താന്‍ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം..? #Health


 വേനൽക്കാലത്ത് നമ്മുടെ ആരോഗ്യം എങ്ങനെ പരിപാലിക്കാം? ഈ ചോദ്യം പലപ്പോഴും നിങ്ങളുടെ മനസ്സിൽ വന്നിരിക്കണം. ഈ സീസണിൽ, ശരീരത്തിൽ നിന്നുള്ള അമിതമായ വിയർപ്പും ചൂടുള്ള ചുറ്റുപാടും കാരണം രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങളും വേനൽക്കാലത്ത് വർദ്ധിക്കുന്നു. താപനില വർദ്ധിക്കുന്നതിനനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള അണുബാധയ്ക്കുള്ള സാധ്യതയും വർദ്ധിക്കുന്നു, അത്തരമൊരു സാഹചര്യത്തിൽ, വേനൽക്കാലത്ത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

വേനൽക്കാലത്ത് ആരോഗ്യം നിലനിർത്താൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് പറയാം.

1. ആരോഗ്യകരവുമായ ഭക്ഷണ ശീലങ്ങൾ നിർബന്ധം :


വേനൽക്കാലത്ത് നാം കഴിക്കുന്ന ഭക്ഷണവും പ്രധാനമാണ്. നിങ്ങൾക്ക് വേണമെങ്കിൽ, നിരവധി തവണ ചെറിയ അളവിൽ കഴിക്കാം, എന്നാൽ ഒരു സമയം അധികം കഴിക്കുന്നത് ഒഴിവാക്കുക. അമിതമായ അളവിൽ കാർബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ ഭക്ഷണം ശരീരത്തിൽ ചൂട് ഉണ്ടാക്കുന്നു. ഓറഞ്ച്, തണ്ണിമത്തൻ, തക്കാളി, കരിക്ക് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉയർന്ന ജലാംശമുള്ള പുതിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വർദ്ധിപ്പിക്കുക.


2. ധാരാളം വെള്ളം കുടിക്കുക


വേനൽക്കാലത്ത് സൂര്യപ്രകാശവും വിയർപ്പും മൂലം നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ശരീരത്തിന്റെ സ്വയം പ്രതിരോധ പ്രവർത്തനമായ പനി വരാനുള്ള സാധ്യതയും ഉണ്ട്, ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കുകയും ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

3. വീടിനുള്ളിൽ തന്നെ തുടരുക


വെയിൽ നേരിട്ട് കൊള്ളുന്നതാണ് സൂര്യാഘാതം പോലെയുള്ള അവസ്ഥയ്ക്ക് കാരണം അതിനാൽ വെയിൽ കനക്കുന്നതിന് മുൻപേയുള്ള സമയങ്ങളിൽ ഔട്ട്ഡോർ പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രമിക്കുക. പുറത്തുള്ള ജോലിയ്‌ക്കോ ഓഫീസിലേക്കുള്ള യാത്രയ്‌ക്കോ, രാവിലെ 11 മണിക്ക് മുമ്പോ വൈകുന്നേരം 5 മണിക്ക് ശേഷമോ സമയം നിശ്ചയിക്കുക.

4. മദ്യം, കഫീൻ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പൂർണ്ണമായും വർജ്ജിക്കുക


മദ്യവും കാപ്പിയും നമ്മുടെ ശരീര നിർജ്ജലീകരണത്തിന് കാരണമാകും . അതിനാൽ ഈ പാനീയങ്ങൾ ഒഴിവാക്കുക. പകരം, വേനൽക്കാലത്ത് ശുദ്ധജലവും അവ ഉപയോഗിച്ച് നിർമ്മിക്കുന്ന പഞ്ചസാര ചേർക്കാത്ത ഫ്രഷ് ജ്യൂസുകളും കഴിക്കുന്നത് വർദ്ധിപ്പിക്കുക.


5. ഹോട്ടൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക


ഹോട്ടൽ അല്ലെങ്കിൽ തട്ടുകട ഭക്ഷണ ശീലം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. എന്നാൽ ഇങ്ങനെയുള്ള ഭക്ഷണം മലിനമാകുന്നത് രോഗങ്ങളെ ക്ഷണിച്ചു വരുത്തും. ഈ സാഹചര്യത്തിൽ, വേനൽക്കാലത്ത് പുറത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. വയറ്റിലെ അലർജിയും ബാക്ടീരിയ അണുബാധയും ഒഴിവാക്കാൻ ഇത് സഹായിക്കും.


6. കണ്ണുകൾക്ക് മികച്ച ശ്രദ്ധ നൽകുക


കഠിനമായ സൂര്യപ്രകാശവും പൊടിയും ചൂടും വേനൽക്കാലത്തിന്റെ അനുബന്ധമായി ഉണ്ടാകുന്നതാണ് അതിനാൽ ഇവയിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ അൾട്രാവയലറ്റ് രശ്മികളെ തടയുന്ന സൂര്യപ്രകാശം സംരക്ഷിക്കുന്ന ഗ്ലാസുകൾ ധരിക്കുക.

വെന്തുരുകുന്നു പാലക്കാട്‌ ...#Temperature


 പാലക്കാട് കടുത്ത ചൂടിൽ ചുട്ടുപൊള്ളുമ്പോൾ ഇന്നലെ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. 45.4 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ കാഞ്ഞിരപ്പുഴയിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഒട്ടുമിക്ക ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളിലും രാവിലെ 11ന് ശേഷം 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. ചൂടിനൊപ്പം വേനൽമഴയും പാലക്കാട് ജനജീവിതം ദുസ്സഹമാക്കുന്നു.

പാലക്കാട് കത്തുകയാണ്. പാലക്കാട് ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. രണ്ട് ദിവസം മുമ്പ് എരുമയൂരിൽ 44.7 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്. ഈ റെക്കോഡാണ് ഇന്നലെ കാഞ്ഞിരപ്പുഴയിൽ 45.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. 43.3 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ മങ്കരയിൽ രേഖപ്പെടുത്തിയത്. മലമ്പുഴ ഡാമിൽ 42.1 ആയിരുന്നു ഇന്നലത്തെ താപനില. രാവിലെ 11 മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണ് പൊതുവെ. ഇതുമൂലം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്.

വേനൽമഴ ലഭിക്കാത്തതും പാലക്കാടിൻ്റെ ദുരിതം ഇരട്ടിപ്പിക്കുന്നു. ഏപ്രിൽ മാസത്തിൽ തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിൽ, മേയ് മാസത്തിലെ ചൂട് എങ്ങനെയായിരിക്കുമെന്ന് പാലക്കാട്ടുകാർ പരസ്പരം ചോദിക്കുകയാണ്.

വെള്ളിയാഴ്ച വരെ ചൂട് കൂടും; 12 ജില്ലകളിൽ യെല്ലോ അലർട്ട്... #Alert







സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയർന്ന താപനിലയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.  ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസും തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും, കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്താൻ സാധ്യതയുണ്ട്.  36°C.  

 
  സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ട്, അതിനാൽ ജാഗ്രത പാലിക്കുക.  അതേസമയം വേനൽച്ചൂടിന് ആശ്വാസമായി മഴ എത്തിയേക്കുമെന്നാണ് പ്രവചനം.

  അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഇന്ന് 9 ജില്ലകളിലാണ് മുന്നറിയിപ്പ്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0