കേരളം വെന്തുരുകുന്നു...ഒറ്റപെട്ട മഴയ്ക് സാധ്യത...#HeatAlert
By
News Desk
on
ഏപ്രിൽ 11, 2024
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ഞായറാഴ്ച വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ കൂടിയ താപനില 41 ഡിഗ്രി സെൽഷ്യസും കൊല്ലം ജില്ലയിൽ കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസും വരെയാകാം.
തൃശൂർ ജില്ലയിൽ കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസ്, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ഉള്ളതിനാൽ, മലയോര പ്രദേശങ്ങളിൽ ഒഴികെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലിനോടും കൂടി മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.