വെന്തുരുകുന്നു പാലക്കാട്‌ ...#Temperature


 പാലക്കാട് കടുത്ത ചൂടിൽ ചുട്ടുപൊള്ളുമ്പോൾ ഇന്നലെ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. 45.4 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ കാഞ്ഞിരപ്പുഴയിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഒട്ടുമിക്ക ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളിലും രാവിലെ 11ന് ശേഷം 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. ചൂടിനൊപ്പം വേനൽമഴയും പാലക്കാട് ജനജീവിതം ദുസ്സഹമാക്കുന്നു.

പാലക്കാട് കത്തുകയാണ്. പാലക്കാട് ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. രണ്ട് ദിവസം മുമ്പ് എരുമയൂരിൽ 44.7 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്. ഈ റെക്കോഡാണ് ഇന്നലെ കാഞ്ഞിരപ്പുഴയിൽ 45.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. 43.3 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ മങ്കരയിൽ രേഖപ്പെടുത്തിയത്. മലമ്പുഴ ഡാമിൽ 42.1 ആയിരുന്നു ഇന്നലത്തെ താപനില. രാവിലെ 11 മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണ് പൊതുവെ. ഇതുമൂലം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്.

വേനൽമഴ ലഭിക്കാത്തതും പാലക്കാടിൻ്റെ ദുരിതം ഇരട്ടിപ്പിക്കുന്നു. ഏപ്രിൽ മാസത്തിൽ തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിൽ, മേയ് മാസത്തിലെ ചൂട് എങ്ങനെയായിരിക്കുമെന്ന് പാലക്കാട്ടുകാർ പരസ്പരം ചോദിക്കുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0