സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത; ജില്ലകളിൽ യല്ലോ അലേർട്ട് ... #HeatAlert


സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടർച്ചയായ ദിവസങ്ങളിലെ കടുത്ത ചൂടിൻ്റെ അടിസ്ഥാനത്തിലാണ് ഹീറ്റ് വേവ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്, വരും ദിവസങ്ങളിൽ താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചനം.  അതീവ ജാഗ്രത ആവശ്യപ്പെടുന്ന ഒരു സാഹചര്യമാണ് ചൂട് തരംഗം, പൊതുജനങ്ങളും ഭരണ, ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണം.  ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

  പാലക്കാട് ഉൾപ്പെടെ 12 ജില്ലകളിൽ ഞായറാഴ്ച വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സാധാരണയിലും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.  പാലക്കാട് 41 ഡിഗ്രി സെൽഷ്യസും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസും തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. സി വരെ ഉയരാൻ സാധ്യതയുണ്ട്.സംസ്ഥാനത്ത് വേനൽമഴ തുടരും. ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിൽ ഇടിയോടും കാറ്റിനോടുമുള്ള വേനൽമഴയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങൾ ഇടിമിന്നൽ മുൻകരുതലുകൾ പാലിക്കണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0