കേരളത്തിൽ ഉയർന്ന താപനില തുടരും... #Alert

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ ജില്ലകളിൽ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പരമാവധി 36 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെടും.

  സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിൽ ഇടിയോട് കൂടിയ വേനൽമഴയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങൾ ഇടിമിന്നൽ മുൻകരുതലുകൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

  കേരളത്തിൻ്റെ തെക്കൻ തമിഴ്നാട് തീരങ്ങൾ ഉയർന്ന തിരമാലകൾക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം, കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല