ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 21 ഒക്റ്റോബർ 2024 - #NewsHeadlinesToday

• ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എഴായി.  നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗന്ദർബാൽ ജില്ലയിൽ ഗഗൻഗിറിലെ തുരങ്ക നിർമ്മാണ സൈറ്റിലാണ് വെടിവയ്പ്പുണ്ടായത്.

• സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്.

• വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മേഘാലയ സർക്കാർ 1.37 കോടി രൂപ നൽകി.

• തുടരെയുള്ള ബോംബ് ഭീഷണിയിൽ വലഞ്ഞ് വ്യോമ ​ഗതാ​ഗതം. കഴിഞ്ഞ ദിവസങ്ങളിലായി ഭീഷണി ലഭിച്ച വിമാനങ്ങളിൽ 46 വിമാനങ്ങൾക്കും ഭീഷണി സന്ദേശമെത്തിയത് ഒരേ എക്സ് അക്കൗണ്ടിൽ നിന്നാണെന്നാണ് വിവരം.

• ട്വന്റി20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 32 റണ്ണിന്‌ തോൽപ്പിച്ച്‌ ന്യൂസിലൻഡ്‌ കന്നിക്കിരീടം ചൂടി. പൊരുതിക്കളിച്ച ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലായിരുന്നു ഇത്‌.

• പൂരത്തിലെ പ്രധാന ആകർഷണമായ വെടിക്കെട്ട്‌  അസാധ്യമാക്കുന്ന വിധത്തിൽ നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ.

• മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. 72 വയസായിരുന്നു. രാത്രി 8.30ഓടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

• ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതിനിടെ ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജന്‍സിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നു. രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് യു.എസ്. അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0