കെ. സുധാകരൻ ദുബായിൽ തടങ്കലിൽ? അച്ഛൻ മറ്റാരുടെയോ കസ്റ്റഡിയിലെന്ന് മകൻ, ദുരൂഹത പടരുന്നു.. #KSudhakaran

Post Image
ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കെ. സുധാകരൻ എം.പിയെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സജോഗ്. പിതാവ് ആശുപത്രിയിൽ തടങ്കലിലല്ലെന്ന് പറയുമ്പോഴും, മറ്റാരുടെയോ കസ്റ്റഡിയിലാണോ എന്ന സംശയവും സജോഗ് പങ്കുവെച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡോക്ടറെ വിളിച്ചിരുന്നുവെന്ന് ബന്ധുക്കളെ അറിയിച്ചതായും വിവരമുണ്ട്.

കെ. സുധാകരൻ ഐസിയുവിൽ കഴിയുകയാണെന്നും, ഇതിൽ ദുരൂഹതയുണ്ടെന്നും മകൻ ചൂണ്ടിക്കാട്ടി. ചികിത്സക്കായി അദ്ദേഹത്തെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാർ ഇടപെടണമെന്ന് സജോഗ് ആവശ്യപ്പെട്ടു.

അമേരിക്കയിലേക്ക് ചികിത്സക്കായി പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെ, കൺസൾട്ടേഷനായാണ് നവംബർ 27-ന് ദുബായ് ഹിൽസിലെ സ്വകാര്യ ആശുപത്രിയിൽ സുധാകരനെ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം അഡ്മിറ്റ് ചെയ്യുകയും, പിന്നീട് എൻസെഫലോപതി സംശയിച്ച് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നെന്നും മകൻ മാധ്യമങ്ങളോട് വിശദീകരിച്ചു.

ഇന്ന് ഡൽഹിയിലേക്ക് പോകാൻ ഒരുങ്ങിയിരിക്കെയാണ് അദ്ദേഹത്തെ പെട്ടെന്ന് ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ വരെ സുധാകരനെ കാണാൻ അനുവദിച്ചിരുന്നു. എന്നാൽ, ഇന്ന് അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. രാവിലെ ഏഴുമണിക്ക് എത്തി അന്വേഷിച്ചപ്പോൾ രോഗി അവിടെയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. തുടർന്ന് തർക്കവും സുരക്ഷാ ജീവനക്കാരെ വിളിക്കുന്ന സാഹചര്യവുമുണ്ടായെന്ന് മകനും ബന്ധുക്കളും പറയുന്നു.


Hashtags: #കെസുധാകരൻ #ദുബായ് #കേരളരാഷ്ട്രീയം #കോൺഗ്രസ് #ആശുപത്രി #ദുരൂഹത #സജോഗ് #Ksudhakaran #KeralaPolitics #Dubai #Congress
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0