May 15 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
May 15 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 15 മെയ് 2025 | #NewsHeadlines

• പാകിസ്ഥാൻ്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ജവാൻ പൂര്‍ണം കുമാര്‍ സാഹുവിനെ അട്ടാരി അതിര്‍ത്തി വ‍ഴിയാണ് പാകിസ്ഥാൻ വിട്ടയച്ചത്.

• ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സുപ്രീംകോടതിയുടെ അൻപത്തിരണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് ഗവായ്.

• സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന അഭ്യർത്ഥനയുമായി പാകിസ്ഥാൻ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്ഥാൻ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതി.

• കൊച്ചി കടവന്ത്രയിലെ ഭക്ഷണ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന കേന്ദ്രത്തിൽ നിന്ന് ആണ് പഴകിയ ഭക്ഷണം പിടികൂടിയത്.

• സോഫിയ ഖുറേഷിയ്ക്കെതിരായ വിദ്വേഷ പരാമർശത്തിൽ പത്തു തവണ മാപ്പു പറയാൻ തയ്യാറെന്ന് ബിജെപി മന്ത്രി വിജയ് ഷാ.

• ഉറുഗ്വേ മുൻ പ്രസിഡന്റായ ഹോസെ മുഹിക അന്തരിച്ചു.  അദ്ദേഹത്തിന്റെ ശിഷ്യനും ഉറുഗ്വേയുടെ നിലവിലെ പ്രസിഡന്റുമായ യമൻഡു ഓർസിയാണ്‌ മരണവിവരം പുറത്തുവിട്ടത്‌.

• മന്ത്രിസഭ അഴിച്ചുപണിയിൽ രണ്ട്‌ ഇന്ത്യൻ വംശജരെ പ്രധാന വകുപ്പുകളിൽ നിയമിച്ച്‌ കാനഡ പ്രധാനമന്ത്രി മാർക്ക്‌ കാർനി. ലിബറൽ പാർടിയുടെ മുതിർന്ന നേതാവ്‌ അനിത ആനന്ദിനെ വിദേശമന്ത്രിയായി നിയമിച്ചു. മനിന്ദർ സിദ്ദു രാജ്യത്തിന്റെ പുതിയ അന്താരാഷ്ട്ര വ്യാപാര മന്ത്രിയാകും.

• ആരോഗ്യ മേഖലയിൽ 15 വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ച നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാൻ ദുബായ്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നൽകുന്ന തീരുമാനം പ്രഖ്യാപിച്ചത്.


ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 15 മെയ് 2023 | #News_Highlights

● കർണ്ണാടകയിൽ മുഖ്യമന്ത്രി ആരെന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനമായില്ല, ചർച്ചകൾ തുടരുന്നു. മല്ലികാർജ്‌ജുൻ ഖാർഗെ തീരുമാനിക്കുമെന്ന് സൂചന.

● പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത്‌ 67,069 കുടുംബങ്ങൾകൂടി ഭൂമിയുടെ അവകാശികളായി. പട്ടയവിതരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന പട്ടയമേളയിൽ ജില്ലയിൽ 11,221 കുടുംബങ്ങൾക്കും പട്ടയം നൽകി.

● ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോക്ക അതിതീവ്ര ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഞയറാഴ്‌ച മ്യാന്മർ, ബംഗ്ലാദേശ്‌ തീരങ്ങളിൽ ഇടിച്ചിറങ്ങി.
ബംഗ്ലാദേശിന്റെ തെക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ വലിയ നഷ്ടമുണ്ടായി. അഞ്ചുലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാല്‍ വന്‍തോതില്‍ ആളപായമുണ്ടായില്ല.

● കേരളത്തിലെ വനങ്ങളിൽ കാട്ടാനകളുടെ കണക്കെടുക്കാൻ വനം വന്യജീവി വകുപ്പ്‌. സംസ്ഥാനത്ത്‌ 17 മുതൽ 19 വരെയാണ്‌ കണക്കെടുപ്പ്‌. അതിർത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലും ഇതേ ദിവസങ്ങളിൽ കണക്കെടുക്കും. സംസ്ഥാന അതിർത്തി കടന്നും കാട്ടാനകൾ സഞ്ചരിക്കുന്നതിനാലാണ്‌ ഒന്നിച്ച്‌ കണക്കെടുക്കുന്നത്‌. 2017 ലാണ്‌ ഏറ്റവുമൊടുവിൽ കണക്കെടുത്തത്‌.

● പൊതുവിതരണ സമ്പ്രദായത്തെ സാമൂഹ്യനീതിയിൽ ഊന്നിക്കൊണ്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ- സ്റ്റോറുകളെന്നും ഈ സാമ്പത്തിക വർഷം ഇത്തരം 1000 സ്റ്റോറുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ സ്വന്തം സ്റ്റോർ ആയ കെ- സ്റ്റോറിന്റെയും ഇ-പോസ് മെഷീനുകൾ ഇലക്ട്രോണിക് തുലാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0