• ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി
ചുമതലയേറ്റു. സുപ്രീംകോടതിയുടെ അൻപത്തിരണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് ഗവായ്.
• സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന
അഭ്യർത്ഥനയുമായി പാകിസ്ഥാൻ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്ഥാൻ
ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ
മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതി.
• കൊച്ചി കടവന്ത്രയിലെ ഭക്ഷണ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം
പിടികൂടി. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന
കേന്ദ്രത്തിൽ നിന്ന് ആണ് പഴകിയ ഭക്ഷണം പിടികൂടിയത്.
• സോഫിയ ഖുറേഷിയ്ക്കെതിരായ വിദ്വേഷ പരാമർശത്തിൽ പത്തു തവണ മാപ്പു പറയാൻ തയ്യാറെന്ന് ബിജെപി മന്ത്രി വിജയ് ഷാ.
• ഉറുഗ്വേ മുൻ പ്രസിഡന്റായ ഹോസെ മുഹിക അന്തരിച്ചു. അദ്ദേഹത്തിന്റെ
ശിഷ്യനും ഉറുഗ്വേയുടെ നിലവിലെ പ്രസിഡന്റുമായ യമൻഡു ഓർസിയാണ് മരണവിവരം
പുറത്തുവിട്ടത്.
• മന്ത്രിസഭ അഴിച്ചുപണിയിൽ രണ്ട് ഇന്ത്യൻ വംശജരെ പ്രധാന വകുപ്പുകളിൽ
നിയമിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി. ലിബറൽ പാർടിയുടെ മുതിർന്ന
നേതാവ് അനിത ആനന്ദിനെ വിദേശമന്ത്രിയായി നിയമിച്ചു. മനിന്ദർ സിദ്ദു
രാജ്യത്തിന്റെ പുതിയ അന്താരാഷ്ട്ര വ്യാപാര മന്ത്രിയാകും.
• ആരോഗ്യ മേഖലയിൽ 15 വര്‍ഷത്തിലധികം
സേവനമനുഷ്ഠിച്ച നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാൻ ദുബായ്.
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ്
ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നഴ്‌സുമാര്‍ക്ക്
ഗോള്‍ഡന്‍ വിസ നൽകുന്ന തീരുമാനം പ്രഖ്യാപിച്ചത്.