• മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ ടൗൺഷിപ്പിൻ്റെ
നിർമ്മാണോദ്ഘാടനം ശിലാഫലകം അനാച്ഛാദനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
നിർവഹിച്ചു.
• മലപ്പുറത്ത് കുത്തിവെച്ചുള്ള ലഹരി ഉപയോഗത്തിലൂടെ എച്ച് ഐ വി പകര്‍ന്നു.
മലപ്പുറം വളാഞ്ചേരിയില്‍ രണ്ടുമാസത്തിനിടെ ഒന്‍പതുപേര്‍ക്ക് എച്ച്ഐവി
ബാധിച്ചതായി കണ്ടെത്തി. ആറു മലയാളികള്‍ക്കും മൂന്ന്
അതിഥിത്തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
• വിഷു, ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച്
കെഎസ്ആർടിസി കൂടുതൽ അന്തർസംസ്ഥാന സർവീസ് നടത്തും. ഏപ്രിൽ എട്ടുമുതൽ 22-
വരെയാണ് പ്രത്യേക സർവീസ് നടത്തുകയെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു.
• ദേശീയ ബധിര അത്‌ലറ്റിക്‌സ്
ചാമ്പ്യൻഷിപ്പിൽ 145 പോയിന്റുമായി കേരളം മുന്നിൽ. നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളം ആറാംസ്ഥാനത്താണ്.
• ഇനി ഗസറ്റ് വിജ്ഞാപനം വഴി ജനന
സർട്ടിഫിക്കറ്റിലെ പേര് മാറ്റാം. കേരളത്തിൽ ജനനം രജിസ്റ്റർചെയ്തവർക്ക്
ഇത്തരത്തിൽ പേര് ഒറ്റത്തവണ തിരുത്താൻ ഇളവ് നൽകാൻ സർക്കാർ
തീരുമാനിച്ചതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു.
• മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് വെബ് സൈറ്റുകളിൽ വ്യാപകം.
ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പൊലീസ് രംഗത്തെത്തി.
ഇവ ഡൗൺലോഡ് ചെയ്തവരെയും കണ്ടെത്തി.
• സംസ്ഥാനത്തെ സ്ക്കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതന വിതരണത്തിനായി
14.29 കോടി രൂപ അനുവദിച്ചു. 13560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം
നല്‍കുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി തുക ലഭ്യമാക്കിയതെന്ന്
ധനമനന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.