ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും | 26 ജൂൺ 2023 | #News_Headlines #Short_News

● ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ സമരം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങള്‍. കോടതിയില്‍ പോരാട്ടം തുടരുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. താരങ്ങള്‍ നല്‍കിയ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
● നടന്‍ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരുക്ക്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് കാലിന് പരുക്കേറ്റത്. മറയൂരില്‍ വച്ചാണ് സംഭവം. ഷൂട്ടിങ്ങിനിടെ ബസില്‍ നിന്ന് വീ‍ഴുകയായിരുന്നു. കാലിന്‍റെ ലിഗമെന്‍റിനാണ് പരുക്കേറ്റത്.

● സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേരില്‍ അറിയപ്പെടുമ്പോൾ ചെർപ്പുളശ്ശേരിക്ക്‌ അഭിമാന നിമിഷം. സൂര്യന് ചുറ്റുമുള്ള 'ഛിന്നഗ്രഹം 33938' നാണ്‌ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന അശ്വിന്റെ പേര് നൽകിയത്.

● മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്. സംസ്ഥാനത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി.

● ഈജിപ്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഈജിപ്ത് സന്ദർശിച്ച മോദിക്ക് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

● കാര്യവട്ടം ക്യാമ്പസിൽ ജോബ് ഫെയർ നടക്കുന്നു. ഈ മാസം 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ കേരള യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.