പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭാര്യയുടെ പ്രസവചികിത്സയ്ക്കായി എത്തിയ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരോഡ്, കുടാളി സ്വദേശി സാദിഖ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.
ആശുപത്രിയുടെ എട്ടാം നിലയിലെ കുളിമുറിയിൽ കുഴഞ്ഞുവീണു. കൂർഗിലെ സിദ്ധപുരത്ത് വ്യാപാരിയാണ് സാദിഖ്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: റസിയ. മക്കൾ: സഹൽ, ഷാസിൻ, അജവ. സംസ്കാരം പിന്നീട് നടക്കും.