• കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, വയനാട്, തൃശൂര്‍ ജില്ലകളിലും കോതമംഗലം, ഇരിട്ടി താലൂക്കുകളിലും വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.
• ആക്‌സിയം4 വിക്ഷേപണ ദൗത്യം വിജയകരം. ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയും സംഘവും സുരക്ഷിതമായി ബഹിരാകാശത്തെത്തി.
• സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങൾക്കുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ
അനുമതികൾ ഇനി വേഗത്തിലാകും. ഇതിനായി കേരളത്തിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ്
പോർട്ടലായ കെ സ്വിഫ്റ്റ്, ദേശീയ ഏകജാലക സംവിധാനമായ എൻഎസ്ഡബ്ല്യുഎസുമായി
സംയോജിപ്പിക്കും.
• പുറംകടലിൽ തീപിടിച്ച ‘വാൻഹായ് 503’ കപ്പലിലെ വോയേജ് ഡാറ്റാ
റെക്കോഡർ (വിഡിആർ) വ്യാഴാഴ്‌ച പരിശോധിക്കും. നിലവിൽ ടി ആൻഡ് ടി സാൽവേജ്
അധികൃതർ വിഡിആർ ഏറ്റുവാങ്ങിയിരുന്നു.
• ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ഭൂമി സംബന്ധിച്ച ഒരുതർക്കവും
സംസ്ഥാനത്തെവിടെയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം
നേരിടുന്ന വലിയ പ്രശ്‌നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാവുക.
• ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനില്‍ വംശഹത്യയ്ക്ക് സാധ്യതയെന്ന്
മുന്നറിയിപ്പുമായി ഐക്യ രാഷ്ട്ര സംഘടന . 2023 ഏപ്രിൽ 15 മുതൽ
വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യത്തുടനീളം സുഡാൻ സൈന്യം അർധസൈനിക റാപ്പിഡ്
സപ്പോർട്ട് ഫോഴ്‌സുമായി (ആർഎസ്‌എഫ്) യുദ്ധത്തിലാണ്.
• 2023ല്‍ രാജ്യത്തെ 14.4 ലക്ഷം കുട്ടികള്‍ക്ക് പതിവ് വാക്സിന്‍
ലഭിച്ചില്ലെന്ന് ദി ലാന്‍സെറ്റ് റിപ്പോര്‍ട്ട്. മാരകമായ രോഗങ്ങള്‍ക്കെതിരായ
പ്രതിരോധ കുത്തിവയ്പിന്റെ അഭാവം കുട്ടികളുടെ ജീവന് ഭീഷണിയായ
രോഗങ്ങളിലേക്ക് നയിക്കുന്നെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
• പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ അഡ്വ. എൻ രാജീവനെ സസ്പെൻഡ്
ചെയ്തു. അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും
മറ്റൊരു കേസിൽ അതിജീവിതയുടെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചെന്നും
കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.