തിരുവനന്തപുരത്ത് രണ്ട് പേർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. ഉള്ളൂർ തുരുവിക്കൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പാറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഒരാൾ രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവർമാരായ ഇവർ മൂന്നുപേരും ഇന്ന് രാവിലെ 11 മണിയോടെ കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരിൽ രണ്ടുപേർ കരയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കുളം ആഴമുള്ളതിനാൽ ആളുകൾ കുളിക്കാതിരിക്കാൻ കുളത്തിന് ചുറ്റും മതിലും ഗേറ്റും സ്ഥാപിച്ചിരുന്നു. ഇത് അവഗണിച്ച് മൂവരും അകത്തുകടന്നപ്പോഴാണ് അപകടമുണ്ടായത്.സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.