Kozhikkode എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kozhikkode എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്... #Accident_News

കോഴിക്കോട് : കോരപ്പുഴ പാലത്തിന് സമീപം ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെയായതിനാൽ പരുക്കേറ്റവരിൽ വിദ്യാർഥികളുമുണ്ട്.

ഇടിയുടെ ആഘാതത്തില്‍ ടിപ്പർ ലോറിയും മറഞ്ഞു. അമിത വേഗമാണ് അപകടത്തിനിടയാക്കിയത്. മഴ പെയ്യുന്നതിനാല്‍ റോഡിലെ തെന്നലും കാരണമായി.

അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു ; ' താന്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ല '.... #kerala_News

 


കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസാ പിഴവ് സംഭവിച്ച കേസിൽ ഡോ.ബിജോൺ ജോൺസൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുട്ടിയുടെ ഭാവിയെ കരുതിയാണ് നാവില്‍ ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർ പറഞ്ഞു. നാവില്‍ ശസ്ത്രക്രിയനടത്തിയതിനെക്കുറിച്ച് കുട്ടിയുടെ മാതാപിതാക്കളോട് പറയാതിരുന്നത് തെറ്റാണെന്ന് ഡോക്ടർ പറയുന്നു.
മെഡിക്കൽ കോളേജ് എസിപി കെ ഇ പ്രേമചന്ദ്രൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നാല് വയസ്സുകാരി ആറാമത്തെ വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിൽ എത്തിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് കുഞ്ഞിൻ്റെ വായിൽ പഞ്ഞി വീണ വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കുട്ടിയുടെ  കൈയിൽ ആറാമത്തെ വിരൽ ഉണ്ടെന്ന് കണ്ടെത്തി. പരിശോധനയിൽ കുഞ്ഞിൻ്റെ നാവ് ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തി. ഡോക്ടർ നിലവിൽ സസ്‌പെൻഷനിലാണ്.

#Stop_Rape : കോഴിക്കോട് നഴ്‌സിംഗ് വിദ്യാർഥിനിക്ക് മദ്യം നൽകി കൂട്ട ബലാൽസംഗം ചെയ്തു..


കോഴിക്കോട് : എറണാകുളം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 2 വിദ്യാർത്ഥികൾക്കെതിരെ കസബ പോലീസ് കേസെടുത്തു.  കഴിഞ്ഞ 18ന് രാത്രി തന്നെ ആൺകുട്ടികൾ താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.

മദ്യപിച്ചെത്തിയ 2 പേരും കുട്ടിക്ക് മദ്യം നൽകുകയായിരുന്നുവെന്നാണ് പരാതി.  പ്രതികളിൽ ഒരാൾ കോഴിക്കോട്ടും മറ്റൊരാൾ എറണാകുളത്തുമാണ് പഠിക്കുന്നത്.  രാവിലെ ബോധം വീണ്ടെടുത്ത ശേഷം അബോധാവസ്ഥയിലായ വിദ്യാർഥിനി സുഹൃത്തിനെ വിളിച്ച് ഇവിടെ നിന്ന് രക്ഷപ്പെട്ടു.  നഴ്‌സിംഗ് കോളേജിൽ എത്തിയ കുട്ടിയുടെ മാനസിക വിഭ്രാന്തി കണ്ട് സ്ഥാപന അധികൃതർ കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.  തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു.  ഇന്നലെ രക്ഷിതാക്കൾക്കൊപ്പം കസബ സ്റ്റേഷനിലെത്തി വിദ്യാർഥിനി മൊഴി നൽകി.

പ്രതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.  ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.  പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.  ഇവരുടെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

#Snoring_Problem_Remedy_Treatment : കൂർക്കം വലി നിങ്ങളുടെയോ നിങ്ങളുടെ ബന്ധുക്കളുടെയോ ഉറക്കം കെടുത്തുന്നുവോ ? ചികിത്സകൾ കൊണ്ട് പരിഹാരമില്ലെന്നു കരുതി വിഷമിച്ചിരിക്കുകയാണോ ? കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ സ്ലീപ്പ് സ്റ്റഡി ലാബിന് തുടക്കം, ഇനി കൂർക്കം വലിയ്ക്ക് വിദഗ്ദ്ധ ചികിത്സയ്ക്കൊപ്പം ശാശ്വത പരിഹാരവും...

കോഴിക്കോട് : കൂർക്കം വലി, ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇ.എൻ.ടി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ വിദഗ്ദ്ധ പഠനത്തിനൊപ്പം ശാശ്വത പരിഹാരത്തിനുള്ള ചികിത്സയും ഉറപ്പു വരുത്തുന്ന സ്റ്റാർകെയർ സ്ലീപ്പ് സ്റ്റഡി ലാബിന് തുടക്കമായി.
2023 ഫിബ്രവരി 8 രാവിലെ 10:30 ന് നടന്ന ചടങ്ങിൽ കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ പി.ആർ സുമേഷ് ലാബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കൂർക്കംവലിയും ഉറക്കക്കുറവ് കൊണ്ടുണ്ടാകുന്ന അശ്രദ്ധമായ ഡ്രൈവിംഗും റോഡപകടങ്ങളിൽ പ്രധാനകാരണമാണെന്നതിനാൽ സ്ലീപ്പ് സ്റ്റഡി എന്ന സങ്കേതത്തിന് പ്രാധാന്യമേറെയാണ് എന്ന് ഉദ്ഘാടനശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു. ഉറക്കത്തിനിടെയിലെ ശ്വസന പ്രവർത്തനം, ഓക്സിജന്റെ ലഭ്യത, ഹൃദയമിടിപ്പ് കൂടാതെ തലച്ചോറിന്റെയും പേശികളുടെയും പ്രവർത്തനം, കാലുകളുടെയും ശരീരത്തിന്റെയും ചലനം തുടങ്ങി കൂടുതൽ ആഴത്തിലുള്ള മറ്റു വിവരങ്ങളും രേഖപ്പെടുത്തുന്ന സ്ലീപ്പ് സ്റ്റഡി ലാബുകളാണ് സ്റ്റാർകെയറിൽ സജ്ജമായിരിക്കുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ കുട്ടികളിലും മുതിർന്നവരിലും കൂടുതൽ ഫലപ്രദവും ശാശ്വത പരിഹാരത്തിനുതകുന്നതുമാണെന്നും ഇ.എൻ.ടി വിഭാഗം സർജൻമാരായ ഡോ. മുനീർ എം.കെ, ഡോ. അജു രവീന്ദ്രൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്റ്റാർകെയർ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുള്ള ചെറയ്ക്കാട്ട്, സി.ഇ.ഒ സത്യ, ഡോ. ഫവാസ് (ഡെപ്യൂട്ടി മെഡി. ഡയറക്ടർ), വൈശാഖ് സുരേഷ് (മാർക്കറ്റിംഗ്), ശ്രീരാഗ് എം.കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

#STARCAR_HOSPITAL : കുട്ടികളുടെയും നവജാതശിശുക്കളുടെയും താക്കോൽദ്വാര ശസ്ത്രക്രിയകൾക്കായി ആധുനിക സംവിധാനങ്ങളുമായി സ്റ്റാർകെയർ ആശുപത്രി.

കോഴിക്കോട് : സ്റ്റാർകെയർ ഹോസ്പിറ്റലിൽ കുട്ടികളുടെയും നവജാതശിശുക്കളുടെയും താക്കോൽദ്വാര ശസ്ത്രക്രിയകേന്ദ്രത്തിനു തുടക്കം കുറിച്ചു. ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യ മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് കേന്ദ്രത്തിന്റെ ഔപചാരിക ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. സ്റ്റാർകെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അബ്ദുള്ള ചെറയക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പീഡിയാട്രിക് സർജന്മാരായ പ്രൊഫ. ഡോ. അക്ബർ ഷരീഫ്, ഡോ. രാമകൃഷ്ണൻ പി എന്നിവർ കുട്ടികളുടെയും നവജാതശിശുക്കളുടെയും താക്കോൽദ്വാര ശസ്ത്രക്രിയയെ പറ്റി വിശദീകരിച്ചു. കഴിഞ്ഞ വർഷം പീഡിയാട്രിക് സർജറി കൈവരിച്ച നേട്ടങ്ങൾക്ക് പീഡിയാട്രിക് സർജറി, ന്യൂനറ്റോളജി വിഭാഗം, പീഡിയാട്രിക്സ് വിഭാഗം, എൻ.ഐ.സി.യു, ഐ.സി.യു & അനസ്‌തേഷ്യോളജി, ഓപ്പറേഷൻ തിയേറ്റർ വിഭാഗങ്ങളെ പുരസ്‌കാരം നൽകി അനുമോദിച്ചു. സ്റ്റാർകെയറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഖമുദ്രയായ സാന്ത്വനം ഫൗണ്ടേഷന്റെ കീഴിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾക്ക് ആവശ്യമായ ലാപ്പറോസ്കോപ്പിക് സർജറി സ്റ്റാർകെയറിൽ സാജന്യമായിരിക്കും എന്ന് സി.ഇ.ഒ സത്യ പ്രസ്താവിച്ചു. സാന്ത്വനത്തിനു പുറമെ ഇനി മുതൽ സർക്കാരിന്റെ കാരുണ്യ ഇൻഷൂറൻസ് മുഖേനെയുള്ള ചികിത്സാനുകൂല്യങ്ങളും പീഡിയാട്രിക് സർജറി വിഭാഗത്തിൽ ലഭ്യമായിരിക്കും. ഡോ. ഷബീർ എം.പി (ന്യൂനറ്റോളജിസ്റ്റ്), ഡോ. അസർ മുബാറക്ക് (അനസ്‌തേഷ്യോളജിസ്റ്റ്), ഡോ. ഷീന (സീനിയർ പീഡിയാട്രീഷ്യൻ), ഡോ. ഹബീബ് റഹ്മാൻ (പീഡിയാട്രീഷ്യൻ) എന്നിവർ ചടങ്ങിൽ സംസാരിച്ചു.

#KOZHIKKODE : വിദേശ വനിതയെ പീഡിപ്പിച്ചു, സംഭവം കോഴിക്കോട്..

മതിയായ യാത്രാ രേഖകളില്ലാതെ കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായ കൊറിയൻ യുവതിയെ പീഡിപ്പിച്ചതായി പരാതി. പീഡനത്തിനിരയായ വിവരം വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറോട് പറഞ്ഞത്.  യുവതിയുടെ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു.  വൈദ്യപരിശോധനയിൽ ഡോക്ടർ ഇക്കാര്യം സ്ഥിരീകരിച്ചു.  മെഡിക്കൽ പരിശോധനാ ഫലത്തിന്റെയും ഡോക്ടറുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ പൊലീസ് പീഡനത്തിന് കേസെടുത്തു.
  ഈ മാസം 20ന് കരിപ്പൂരിൽ വിമാനം കയറിയ യുവതി കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്നതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.  നാട്ടിലേക്ക് മടങ്ങാൻ കരിപ്പൂരിൽ എത്തിയ ഇവരെ പിടികൂടിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.  ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.  പരസ്പര വിരുദ്ധമായ മൊഴികളാണ് ഇവർ നൽകുന്നതെന്നും പൊലീസ് പറയുന്നു.  യുവതി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

KOZHIKKODE : കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട, രണ്ടുപേർ അറസ്റ്റിൽ..

കോഴിക്കോട് : കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിൽ ആഡംബര കാറിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ടൗൺ പോലീസ് പിടികൂടി.  കർണാടക രജിസ്‌ട്രേഷനുള്ള ആഡംബര കാറിൽ നിന്ന് ടൗൺ പോലീസ് സ്‌റ്റേഷൻ എസ്‌ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്.  നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതികളായ പുതിര ലതാപുരി വീട്ടിൽ നിജൽ റിറ്റ്‌സ് (29), മാത്തോട്ടം ഷംജദ് മൻസിൽ സഹൽ (22) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
  രക്ഷപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.  പ്രതികളിൽ നിന്ന് 35 ഗ്രാം എംഡിഎംഎ, ഒരു കിലോ കഞ്ചാവ്, ത്രാസ്, കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ചില്ലറ വിൽപ്പനയ്ക്ക് ഉപയോഗിച്ച സിറിഞ്ചുകൾ എന്നിവ കണ്ടെടുത്തു.  നഗരത്തിൽ അടുത്തിടെ നടന്ന വൻ മയക്കുമരുന്ന് വേട്ടയാണിത്.  ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ടൗൺ എസിപി ബിജുരാജിന്റെ നേതൃത്വത്തിൽ ടൗൺ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നു.  മുത്തങ്ങ എക്‌സൈസും മെഡിക്കൽ കോളേജ് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് എൻഡിപിഎസ് കേസുകളിൽ പ്രതിയായ നിജിൽ അടുത്തിടെയാണ് ജയിൽ മോചിതനായത്.

#Kozhikode : ഉള്‍വലിഞ്ഞ കടല്‍ പൂര്‍വസ്ഥിതിയിലേക്ക് വന്നുതുടങ്ങി

നൈനാം വളപ്പിൽ ഉൾവലിഞ്ഞ കടൽ സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങി. വെള്ളം വളരെ പതുക്കെയാണ് വരുന്നത്. തിര മാലകളില്ല.
  ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കടൽ പിൻവാങ്ങിയത് . 24 മണിക്കൂർ കഴിഞ്ഞിട്ടും പൂർവ സ്ഥിതിയിൽ ആയില്ല . അപൂർവമായ പ്രതിഭാസം കാണാൻ നിരവധി പേരാണ് ഇവിടെയെത്തിയത്.
  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാകാം കാരണമെന്നുമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം.
  കടലിൽ ഉൾവലിഞ്ഞ ഭാഗത്ത് ചെളി അടിഞ്ഞു കൂടിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് ഇല്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0