#STARCAR_HOSPITAL : കുട്ടികളുടെയും നവജാതശിശുക്കളുടെയും താക്കോൽദ്വാര ശസ്ത്രക്രിയകൾക്കായി ആധുനിക സംവിധാനങ്ങളുമായി സ്റ്റാർകെയർ ആശുപത്രി.

കോഴിക്കോട് : സ്റ്റാർകെയർ ഹോസ്പിറ്റലിൽ കുട്ടികളുടെയും നവജാതശിശുക്കളുടെയും താക്കോൽദ്വാര ശസ്ത്രക്രിയകേന്ദ്രത്തിനു തുടക്കം കുറിച്ചു. ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യ മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് കേന്ദ്രത്തിന്റെ ഔപചാരിക ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. സ്റ്റാർകെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അബ്ദുള്ള ചെറയക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പീഡിയാട്രിക് സർജന്മാരായ പ്രൊഫ. ഡോ. അക്ബർ ഷരീഫ്, ഡോ. രാമകൃഷ്ണൻ പി എന്നിവർ കുട്ടികളുടെയും നവജാതശിശുക്കളുടെയും താക്കോൽദ്വാര ശസ്ത്രക്രിയയെ പറ്റി വിശദീകരിച്ചു. കഴിഞ്ഞ വർഷം പീഡിയാട്രിക് സർജറി കൈവരിച്ച നേട്ടങ്ങൾക്ക് പീഡിയാട്രിക് സർജറി, ന്യൂനറ്റോളജി വിഭാഗം, പീഡിയാട്രിക്സ് വിഭാഗം, എൻ.ഐ.സി.യു, ഐ.സി.യു & അനസ്‌തേഷ്യോളജി, ഓപ്പറേഷൻ തിയേറ്റർ വിഭാഗങ്ങളെ പുരസ്‌കാരം നൽകി അനുമോദിച്ചു. സ്റ്റാർകെയറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഖമുദ്രയായ സാന്ത്വനം ഫൗണ്ടേഷന്റെ കീഴിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾക്ക് ആവശ്യമായ ലാപ്പറോസ്കോപ്പിക് സർജറി സ്റ്റാർകെയറിൽ സാജന്യമായിരിക്കും എന്ന് സി.ഇ.ഒ സത്യ പ്രസ്താവിച്ചു. സാന്ത്വനത്തിനു പുറമെ ഇനി മുതൽ സർക്കാരിന്റെ കാരുണ്യ ഇൻഷൂറൻസ് മുഖേനെയുള്ള ചികിത്സാനുകൂല്യങ്ങളും പീഡിയാട്രിക് സർജറി വിഭാഗത്തിൽ ലഭ്യമായിരിക്കും. ഡോ. ഷബീർ എം.പി (ന്യൂനറ്റോളജിസ്റ്റ്), ഡോ. അസർ മുബാറക്ക് (അനസ്‌തേഷ്യോളജിസ്റ്റ്), ഡോ. ഷീന (സീനിയർ പീഡിയാട്രീഷ്യൻ), ഡോ. ഹബീബ് റഹ്മാൻ (പീഡിയാട്രീഷ്യൻ) എന്നിവർ ചടങ്ങിൽ സംസാരിച്ചു.